Sunday, June 23, 2024 5:57 pm

കര്‍ണാടക പോലിസിന്റെ ക്രൂരത ആശുപത്രിയിലെത്താനാകാതെ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്‌ : കര്‍ണാടക പോലിസിന്റെ ക്രൂരത ആശുപത്രിയിലെത്താനാകാതെ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. കാസര്‍ഗോഡ് കുത്തപത്തൂരില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശികള്‍കള്‍ക്കാണ് ഈ ദുരവസ്ഥ. മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ പോയ ഗര്‍ഭിണിയെ കര്‍ണാടക പോലീസ് തടഞ്ഞു തിരിച്ച് കാസര്‍ഗോട്ടേക്കുള്ള യാത്രക്കിടെ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു.

കാസര്‍ഗോഡു നിന്ന് മംഗലാപുരത്തെ ആശുപത്രിയില്‍ പോകാനായിരുന്നു പൂര്‍ണ ഗര്‍ഭിണിയായ യുവതിയെയും കൊണ്ട് ആംബുലന്‍സ് കര്‍ണാടക അതിര്‍ത്തിയിലേയ്ക്ക് എത്തിയത്. എന്നാല്‍ അത്യാവശ്യ സര്‍വീസായിട്ടു പോലും വാഹനം കടത്തിവിടാന്‍ കര്‍ണാടക പോലിസ് അനുവദിച്ചില്ല. കേരളത്തിന്റെ രോഗികളെയും കേരളത്തിന്റെ വണ്ടിയും കടത്തിവിടില്ലെന്ന് ആക്രോശിച്ചു കൊണ്ടാണ് പോലീസുകാര്‍ ആംബുലന്‍സ് തടഞ്ഞത് എന്ന് ഡ്രൈവര്‍ പറയുന്നു.

ഇവര്‍ താമസ്സിക്കുന്ന സ്ഥലത്തു നിന്ന് 35 കിമി ദൂരമുണ്ട് കാസര്‍ഗോഡിന്. 15 കിമി മാത്രം ദൂരമുള്ള മദഗലാപുരത്തേയ്ക്കു പോകാനായിരുന്നു ഇവര്‍ അതിര്‍ത്തിയിലേയ്ക്കു പോയത്. വാഹനം തടഞ്ഞതിനെ തുടര്‍ന്ന് കാസര്‍ഗോഡിനു തിരിച്ചു പോകും വഴി യുവതി ആംബുലന്‍സില്‍ പ്രസവിക്കുകയായിരുന്നു. യുവതിയും കുഞ്ഞും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊല്ലകടവിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

0
മാവേലിക്കര: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറായ യുവാവ്...

കണ്ണൂരിൽ വീണ്ടും ബോംബ് കണ്ടെടുത്തു

0
കണ്ണൂര്‍: കണ്ണൂരിൽ വീണ്ടും ബോംബ് കണ്ടെടുത്തു. ന്യൂ മാഹി പെരിങ്ങാടിയിൽ തലശ്ശേരി-മാഹി...

മുട്ടയോ അവാക്കാഡോയോ : ശരീരഭാരം കുറയ്ക്കാൻ ഏതാണ് കൂടുതൽ നല്ലത്?

0
വണ്ണം കുറയ്ക്കാൻ ഏറ്റവും മികച്ചത് ഏതാണ്? മുട്ടയോ അവാക്കാഡോയോ? പലർക്കും ഇതിനെ...

ഒ ആര്‍ കേളുവിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും...

0
തിരുവനന്തപുരം: ഒ ആര്‍ കേളുവിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ ഗവർണർ...