ഒഡീഷയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ എഴുപതുകാരി മരിച്ചു ; കലി അടങ്ങാത്ത ആന ചിതയില്‍ വെച്ച മൃതദേഹവും വലിച്ചെറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഒഡീഷ : ഒഡീഷയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ എഴുപതുകാരി മരിച്ചു. കലി അടങ്ങാത്ത ആന ചിതയില്‍ വെച്ച മൃതദേഹവും വലിച്ചെറിഞ്ഞു. അന്ത്യകര്‍മങ്ങള്‍ നടക്കുമ്പോള്‍ വീണ്ടും ആനയെത്തി സ്ത്രീയുടെ മൃതദേഹം ചിതയില്‍ നിന്ന് എടുത്ത് നിലത്ത് എറിഞ്ഞു. ശേഷം വീണ്ടും കാലുയര്‍ത്തി മൃതദേഹം ചവിട്ടിയരച്ചു. മയൂര്‍ഭഞ്ച് ജില്ലയിലാണ് സംഭവം. ദല്‍മ വന്യജീവി സങ്കേതത്തിന് സമീപമുള്ള റായ്പാല്‍ ഗ്രാമത്തിലെ താമസക്കാരിയായ മായ മുര്‍മു വ്യാഴാഴ്ച രാവിലെ പതിവുപോലെ കുഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയതായിരുന്നുവെന്ന് റാസ്ഗോവിന്ദ്പൂര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ലോപമുദ്ര നായക് പറഞ്ഞു.

മുര്‍മു പാത്രത്തില്‍ വെള്ളം നിറയ്ക്കുന്നതിനിടെ കാട്ടാന നേരെ വന്നു. ദല്‍മ വന്യജീവി സങ്കേതത്തില്‍ നിന്ന് ഇറങ്ങിയ ആന സമീപ ഗ്രാമത്തില്‍ അലഞ്ഞുതിരിയുകയായിരുന്നു. മുര്‍മു രക്ഷപ്പെടുന്നതിന് മുമ്പ് തന്നെ ആന ആക്രമിച്ചതായി ലോപാമുദ്ര നായക് പറഞ്ഞു. ആന പലതവണ നിലത്തടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ വൃദ്ധയെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. വൈകുന്നേരം കുടുംബവും ഗ്രാമത്തിലെ ആളുകളും മായ മുര്‍മുവിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതിനിടെ ആന വീണ്ടുമെത്തി. ചിതയില്‍ വച്ച മൃതദേഹം എടുത്തെറിഞ്ഞു, മൃതശരീരം നിലത്തിട്ട് വീണ്ടും കാലുകൊണ്ട് ചവിട്ടിയരച്ചു. ഒടുവില്‍ ആന പോയതിനുശേഷം ഗ്രാമവാസികള്‍ മൃതദേഹം എടുത്ത് ചിതയില്‍ വച്ചശേഷം വീണ്ടും അന്ത്യകര്‍മങ്ങള്‍ നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...