ആര്‍.ഡി.ഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലില്‍ നിന്ന് സ്വര്‍ണവും പണവും അടിച്ചു മാറ്റിയത് മുന്‍ സൂപ്രണ്ട്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാനത്തെ സിവില്‍ സ്റ്റേഷനിലെ ആര്‍.ഡി.ഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കള്ളനെ പോലീസ് തിരിച്ചറിഞ്ഞു. ഒരു മുന്‍ സീനിയര്‍ സൂപ്രണ്ടാണ് സ്വര്‍ണം അടിച്ചു മാറ്റിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാള്‍ ഈ സ്വര്‍ണം മുഴുവന്‍ സ്വകാര്യ ബാങ്കില്‍ പണയം വെച്ചതായി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്‍ സൂപ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടിലെ സംശയാസ്പദമായ ഇടപാടുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തോടെയാണ് കള്ളനെ തിരിച്ചറിഞ്ഞത്. ഇത് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അന്വേഷണ ടീമിനെ നയിക്കുന്ന പേരുര്‍ക്കട എസ്.എച്ച ഒയ്ക്ക് ലഭിച്ചിട്ടുണ്ട്.

അന്വേഷണം സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് തിങ്കളാഴ്ച കളക്ടര്‍ക്ക് നല്‍ക്കും – തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്ന ചെസ്റ്റിന്റെ ചുമതല വഹിച്ചിരുന്ന ഏഴ് മുന്‍ സൂപ്രണ്ടുമാരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചിരുന്നു. അതില്‍ ഒരാളുടെ അക്കൗണ്ടില്‍ കണ്ട സംശയാസ്പദമായ ഇടപാടുകളില്‍ പോലീസിന് തോന്നിയ സംശയമാണ് പ്രതിയിലേക്കെത്തിച്ചത്. ഇയാള്‍ സ്വകാര്യ ബാങ്കില്‍ പണയം വെച്ച സ്വര്‍ണം ആര്‍ഡിഒ ചെസ്റ്റില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലില്‍ പെട്ട സ്വര്‍ണാഭരണങ്ങളാണെന്ന് കണ്ടെത്തി. സ്വകാര്യ ബാങ്കില്‍ നിന്ന് ഇത് സംബന്ധിച്ച മുഴുവന്‍ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

മോഷണം നടത്താന്‍ ഈ മുന്‍ സൂപ്രണ്ടിന് മറ്റ് ചിലരുടെ പങ്ക് കൂടി പോലീസ് പരിശോധിക്കുന്നുണ്ട്. ഒരാള്‍ക്ക് മാത്രം തനിച്ച്‌ ഇത്തരമൊരു മോഷണം നടത്താനാവില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അസ്വഭാവിക മരണങ്ങളുടെ ഇന്‍ക്വസ്റ്റ് സമയത്ത് തര്‍ക്കത്തിലുള്ളതും ആരും ഏറ്റെടുക്കാനില്ലാത്തതുമായ മൂല്യമുള്ള വസ്തുക്കളാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ കസ്റ്റഡിയില്‍ സീല്‍ ചെയ്ത് സൂക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ച ഒരാള്‍ക്ക് തിരികെ നല്‍കേണ്ട തൊണ്ടിസാധനമായ സ്വര്‍ണം കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി ബോദ്ധ്യപ്പെട്ടത്.

തൊണ്ടിമുതലായി സൂക്ഷിച്ചതില്‍നിന്ന് 139 പവന്‍ മോഷണം പോയതായാണ് പോലീസ് നടത്തിയ പരിശോധനയില്‍ വ്യക്തമായത്. സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 72 പവന്‍ മോഷണം പോയതായി കണ്ടെത്തിയിരുന്നു. ഇതിന് പുറമെയാണ് 67 പവന്‍കൂടി മോഷ്ടിച്ചതായി പോലീസ് പരിശോധനയില്‍ വ്യക്തമായത്. ഇതില്‍ 30 പവനോളം മോഷ്ടിച്ചത് മുക്കുപണ്ടം പകരം വച്ചാണെന്നും കണ്ടെത്തി. 2010 മുതല്‍ 2019 വരെ കോടതിയിലെത്തിയ സ്വര്‍ണമാണ് മോഷണം പോയത്. കഴിഞ്ഞദിവസം തൊണ്ടിമുതലുകള്‍ അടങ്ങിയ പാക്കറ്റ് തുറന്ന് പരിശോധിച്ച പോലീസിന് ചില ആഭരണങ്ങള്‍ കണ്ട് സംശയം തോന്നി. പരിശോധിച്ചപ്പോഴാണ് സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വെച്ചതായി വ്യക്തമായത്.

220 ഗ്രാമിലധികം മുക്കുപണ്ടമാണെന്നാണ് കണ്ടെത്തിയത്. 2018 മുതല്‍ 2020 വരെ ലോക്കറിലെത്തിയ സ്വര്‍ണത്തിന് പകരമാണ് മുക്കുപണ്ടം വെച്ചത്. തൊണ്ടിമുതലിന്റെ കസ്റ്റോഡിയന്‍ സീനിയര്‍ സൂപ്രണ്ടാണ്. സീനിയര്‍ സൂപ്രണ്ടുമാരോ ലോക്കറിന്റെ താക്കോല്‍ സൂക്ഷിക്കുന്നത് അറിയാവുന്ന മറ്റോരാ ആണ് സ്വര്‍ണമെടുത്തിരിക്കുന്നതെന്നാണ് സംശയം. ചില ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം എത്തിയിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റിലേക്ക് നീങ്ങും. 2017 മുതല്‍ 2021 ഫെബ്രുവരിവരെയുള്ള തൊണ്ടിമുതല്‍ ഓഡിറ്റ് നടത്തിയ എ.ജി എല്ലാം സുരക്ഷിതമെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. അതിനുശേഷം മോഷണം നടന്നിരിക്കാനാണ് സാധ്യത. അല്ലെങ്കില്‍ പാക്കറ്റുകള്‍ തുറന്ന് പരിശോധിക്കാതെ എ.ജി ഓഫിസില്‍ നിന്നെത്തിയ ഓഡിറ്റ് സംഘം റിപ്പോര്‍ട്ട് തയാറാക്കിയതാകാം. ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ ഓഡിറ്റ് സംഘത്തിന്റെ മൊഴിയെടുക്കണമെന്ന് കാണിച്ച്‌ എ.ജിക്ക് കത്ത് നല്‍കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...