ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ചെറിയനാട് ചെറുമിക്കാട് കോളനിയില്‍ കുരിച്ചിക്കട്ടയില്‍ നന്ദു ഭവനത്തില്‍ രഘുവിന്റെ ഭാര്യ മിനി (47) ആണ് ഷോക്കേറ്റ് മരണമടഞ്ഞത്. തിങ്കളാഴ്ച രാവിലെ 11 നു വീടിന് സമീപമുള്ള തെങ്ങില്‍ നിന്നും തോട്ടി ഉപയോഗിച്ച് ഓലമടല്‍ അടര്‍ത്തുന്നതിനിടയില്‍ തൊട്ടിയും ഓലയും കൂടി തൊട്ടടുത്തുകൂടി കടന്നുപോകുന്ന 11 കെ.വി ലൈനിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന മകന്‍ നന്ദു ഉണക്ക മടല്‍ ഉപയോഗിച്ച് വൈദ്യുതിബന്ധം വിഛേദിച്ച ശേഷം ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മക്കള്‍ .നന്ദു, അനന്തു മരുമകള്‍: സെല്‍വി
ചെങ്ങന്നൂരില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
RECENT NEWS
Advertisment