സാനിറ്റൈസര്‍ അടുപ്പില്‍ ഒഴിച്ച്‌ തീ കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഫാര്‍മസിസ്റ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : സാനിറ്റൈസര്‍ അടുപ്പില്‍ ഒഴിച്ച്‌ തീ കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഫാര്‍മസിസ്റ്റ് മരിച്ചു. അഴകം കൊല്ലാട്ടില്‍ വിനേഷിന്റെ ഭാര്യ ദീപിക (24) ആണ് മരിച്ചത്. ഫെബ്രുവരി ഏഴിനാണ് അപകടമുണ്ടായത്. സാനിറ്റൈസര്‍ അടുപ്പില്‍ ഒഴിച്ചയുടന്‍ തീ ആളിപ്പടരുകയായിരുന്നു. തുടര്‍ന്ന് തീ ദീപികയുടെ വസ്ത്രത്തിലേക്കും പടര്‍ന്നു പിടിച്ചു.

ഗുരുതരമായി പൊള്ളലേറ്റ ദീപികയെ ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയായിരുന്നു മരണം. കൊമ്പൊടിഞ്ഞാമാക്കല്‍ നീതി മെഡിക്കല്‍ സ്റ്റോറിലെ ഫാര്‍മസിസ്റ്റാണ് ദീപിക. രണ്ട് മാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിമരിച്ച രാജേഷിന് സംസ്ഥാന ബഹുമതി ; വീടുപണി സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : കണ്ണൂർ ചെറുപുഴയിൽ തുരുത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റിൽ പരാമർശം

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റ് പ്രസംഗത്തിൽ...

പോലീസ് പെട്രോളിംഗിനായി ഉപയോഗിക്കുന്ന മോട്ടോർ ബൈക്ക് റാപ്പിഡോ സർവീസിനായി ഉപയോഗിച്ചു

0
ഹൈദരാബാദ്: പോലീസിന്റെ പട്രോളിംഗ് മോട്ടോർസൈക്കിൾ ‘റാപിഡോ’ ബൈക്ക്-ടാക്സി സേവനത്തിനായി ഉപയോഗിച്ചതിൽ...

പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

0
പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പോലീസ്...