വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവം പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ : രാജസ്ഥാനില്‍ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍. സംഭവത്തില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ പോലീസ് സൂപ്രണ്ടിനെ നീക്കം ചെയ്യാനും സ്റ്റേഷന്‍ ഹൗസ് ഓഫീസറെ (എസ്‌എച്ച്‌ഒ) സസ്പെന്‍ഡ് ചെയ്യാനും സര്‍ക്കാര്‍ ഉത്തരവിട്ടു. ചികിത്സാ പിഴവ് ആരോപിച്ച്‌ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഗൈനക്കോളജിസ്റ്റായ ഡോ.അര്‍ച്ചന ആത്മഹത്യ ചെയ്യുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതിന് പിന്നില്‍ ജീവനക്കാരുടെ അനാസ്ഥയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ രാഷ്‌ട്രീയ സമ്മര്‍ദ്ദം മൂലം പോലീസ് കേസെടുക്കുകയായിരുന്നു.

കൊലക്കുറ്റമാണ് ഡോക്ടര്‍ക്കെതിരെ പോലീസ് ചുമത്തിയത്. ഇതിന്റെ മനോവിഷമത്തിലാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ഭര്‍ത്താവിനേയും കുഞ്ഞിനേയും ഒരുപാട് സ്‌നേഹിക്കുന്നു. തന്റെ മരണത്തിന് ശേഷം അവരെ ദയവായി ബുദ്ധിമുട്ടിക്കരുത്. ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് അര്‍ച്ചന കുറിപ്പില്‍ പറഞ്ഞത്. പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവം സാധാരണയായി ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. ഇതിന്റെ പേരില്‍ ഡോക്ടര്‍മാരെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തണം. തന്റെ മരണം നിരപരാധിത്വം തെളിയിക്കുമെന്നാണ് അര്‍ച്ചന കുറിച്ചത്. സംഭവത്തെ തുടര്‍ന്ന് പലയിടത്തും ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. ഐഎംഎ രാജസ്ഥാന്‍ ഘടകം 24 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. ആത്മഹത്യയ്‌ക്ക് കാരണക്കായവര്‍ക്കെതിരെ നടപടി വേണമെന്നും ഗൈനക്കോളജിസ്റ്റ് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
ന്യൂഡൽഹി : ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ....

ഇലക്ട്രിക് കാർ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് മുന്നേറ്റം ; പ്രധാന വിപണി യൂറോപ്പ്

0
കൊച്ചി : ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് കാറുകളുടെ കയറ്റുമതിയിൽ 2026-27 സാമ്പത്തിക...

നാല് വയസുകാരനും അച്ഛനും വീട്ടിൽ മരിച്ച നിലയിൽ ; ഭാര്യയെ കാണാനില്ല ; അന്വേഷണം

0
ബെംഗളൂരു: നാല് വയസ് പ്രായമുള്ള മകനും 34കാരനുമായ അച്ഛനും വീട്ടിൽ മരിച്ച...

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...