പത്തൊന്‍പതാം വയസ്സില്‍ അന്യമതസ്ഥനോടൊപ്പം ആദ്യ ഒളിച്ചോട്ടം ; 32 ആം വയസ്സില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടി

For full experience, Download our mobile application:
Get it on Google Play

ആര്യനാട് : പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പോലീസ് പിടിയില്‍. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. പറണ്ടോട് ഒന്നാംപാലം സ്വദേശിനി 32 കാരിയെയും കാമുകന്‍ പറണ്ടോട് സ്വദേശി 33 കാരനെയും ആണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്. യുവതി 19-ാം വയസ്സിലാണ് പറണ്ടോട് സ്വദേശി അന്യമതക്കാരനായ പ്രവാസിക്ക് ഒപ്പം ഇറങ്ങിപ്പോയി പുതിയൊരു ജീവിതം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് യുവതി പേരുമാറ്റി പ്രവാസിയുടെ മതം സ്വീകരിച്ചാണ് താമസിച്ചത്.

ഇവര്‍ക്ക് 11, 13 വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ഇതിനിടെയാണ് യുവതി പറണ്ടോട് സ്വദേശിയായ  മറ്റൊരാളുമായി പ്രണയത്തില്‍ ആകുന്നത്. പ്രവാസിയായ ഭര്‍ത്താവ് അടുത്ത മാസം നാട്ടില്‍ വരാനിരിക്കെയാണ് വ്യാഴാഴ്ച  വൈകിട്ടോടെ യുവതി പുതിയ കാമുകനുമായി ഒളിച്ചോടിയതെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ ധരിച്ചിരുന്ന വേഷത്തിലാണ് യുവതി പോയത്. തുടര്‍ന്ന് ബന്ധുക്കളും പോലീസും ചേര്‍ന്ന് രാത്രി വൈകിയും സമീപത്തെ പുരയിടത്തിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

ശേഷം മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് കാമുകനൊപ്പമാണ്  പോയതെന്ന് പോലീസ് കണ്ടെത്തിയത്. കാമുകന്റെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ്  ഇവര്‍ക്കെതിരെ കേസെടുത്തത്. യുവതിയെ അട്ടക്കുളങ്ങര സബ് ജയിലിലും കാമുകനെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്കും മാറ്റി. ആര്യനാട് ഇന്‍സ്പെക്ടര്‍ എന്‍.ആര്‍.ജോസ്, എസ്‌ഐമാരായ ഡി.സജീവ്, എസ്.മുരളീധരന്‍ നായര്‍, എഎസ്‌ഐ എസ്.ബിജു, എസ്‌സിപിഒ മാരായ ബി.എസ്.സജിത്, വി.ജി.പ്രമിത തുടങ്ങിയവരാണ് ഇവരെ പിടികൂടിയത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...