മുംബൈ : മഹാരാഷ്ട്രയില്‍ അഞ്ചു പെണ്‍കുട്ടികള്‍ അടക്കം ആറുമക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. റായ്ഗഡ് ജില്ലയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. 30കാരിയാണ് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പോലീസ് പറയുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ 30കാരിയെ മര്‍ദ്ദിച്ചതാണ് പ്രകോപനത്തിന് കാരണം. 18 മാസത്തിനും 10 വയസ്സിനും ഇടയിലുള്ളവരാണ് മരിച്ച കുട്ടികളെന്നും പോലീസ് പറയുന്നു.
മഹാരാഷ്ട്രയില്‍ അഞ്ചു പെണ്‍കുട്ടികള്‍ അടക്കം ആറുമക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു
RECENT NEWS
Advertisment