പട്ന: ലണ്ടനില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിനി ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി താനാണെന്ന് സ്വയം പ്രഖ്യാപനം നടത്തി. മുന്‍ ജനതാദള്‍ യുനൈറ്റഡ് എം.എല്‍.സി വിനോദ് ചൗധരിയുടെ മകള്‍ പുഷ്പം പ്രിയ ചൗധരിയാണ് ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് സ്വയം പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി-ജെ.ഡി.യു-എല്‍.ജെ.പി സഖ്യമാണ് നിലവില്‍ ബിഹാര്‍ ഭരിക്കുന്നത്. ബിഹാറിലെ ദര്‍ബംഗ സ്വദേശിനിയാണെങ്കിലും പ്രിയ ചൗധരി ഇപ്പോള്‍ ലണ്ടനിലാണ് താമസം. ബിഹാറില്‍ ഞായറാഴ്ച ഇറങ്ങിയ ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളില്‍ പ്രിയ ചൗധരിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി മുഴുവന്‍ പേജ് പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.