ളാഹ അപകടത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ റിപ്പോർട്ട് തേടി

For full experience, Download our mobile application:
Get it on Google Play

ളാഹ : ശബരിമല തീ‍ർത്ഥാടകരുടെ വാഹനം പത്തനംതിട്ടയിലെ ളാഹയിൽ വെച്ച് അപകടത്തിൽപ്പെട്ട സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അടിയന്തിര ഇടപെടൽ. അപകടത്തിൽ മന്ത്രി റിപ്പോർട്ട് തേടി. ഭക്തർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കളക്ടറടക്കം ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

അപകടത്തെ തുടർന്ന് ശബരിമലയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന തീർത്ഥാടകരെ വഴി തിരിച്ചുവിടുമെന്നും അധികൃതർ പറഞ്ഞു. പത്തനംതിട്ട ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ പുതുക്കടയിൽ നിന്ന് തിരിഞ്ഞു മണക്കയം സീതത്തോട് വഴി പ്ലാപ്പള്ളി എത്തി പോകണം. തിരിച്ചു വരുന്നവൻ പ്ലാപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് സീതത്തോട് മണക്കയം വഴി പുതുക്കട എത്തി തിരിഞ്ഞു പോകണം.

വിജയവാട വെസ്റ്റ് ഗോദാവരി സ്വദേശികളാണ് അപകടത്തിൽപെട്ടത്. 44 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു കുട്ടിയടക്കം നാല് പേരുടെ നില ഗുരുതരമാണ്. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ളാഹ അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന എട്ടു വയസ്സുകാരൻ മണികണ്ഠന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.

കുട്ടിയുടെ അന്തരികാവയവങ്ങൾക്ക് ഗുരുതര പരുക്ക്. കരളിന് ക്ഷതമേറ്റു. നട്ടെല്ലിനും പരുക്കുണ്ട്. കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. വെന്റിലേറ്ററിലേക്ക് കുട്ടിയെ മാറ്റിയിട്ടുണ്ട്. ഗുരുതര പരിക്കേറ്റ 33 വയസ്സുകാരൻ രാജശേഖരൻ, മുപ്പത്തിയഞ്ചുകാരൻ രാജേഷ്, 42 വയസുകാരൻ ഗോപൻ എന്നിവരും കോട്ടയം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ – ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയുമായി...

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര ; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ

0
മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന്...

തോപ്പു എൻ ഡി വെങ്കടാചലം ഡിഎംകെയിൽനിന്ന് രാജിവെച്ചു

0
ഈറോഡ്: തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സെൻട്രൽ ജില്ലാ മുൻ...

വന്യജീവി ആക്രമണങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി: വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കും അവരുടെ ആശ്രിതർക്കും അർഹമായതും ന്യായവുമായ...