കെട്ടിട നമ്പർ ക്രമക്കേടിന് പിന്നാലെ സാമ്പത്തിക തട്ടിപ്പും ; കോഴിക്കോട് കോര്‍പ്പറേഷന്‍ അഴിമതിയുടെ വിളനിലം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോർപ്പറേഷനിൽ കെട്ടിട നമ്പർ ക്രമക്കേടിന് പിന്നാലെ റവന്യൂ വിഭാഗത്തിൽ സാമ്പത്തിക തട്ടിപ്പും കണ്ടെത്തി. നികുതി പിരിവിന്‍റെ മറവില്‍ രണ്ട് താത്കാലിക ജീവനക്കാർ പണം തട്ടിയതായാണ് കണ്ടെത്തിയത്. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ തദ്ദേശ ഭരണ വകുപ്പ് റീജിയണൽ ഡയറക്ടർക്ക് പരാതി നൽകി. നികുതി പിരിക്കുമ്പോൾ കെട്ടിട ഉടമയ്ക്ക് നൽകുന്ന റസീപ്റ്റിലും ഓഫീസിൽ എൻട്രി ചെയ്യുന്ന തുകയും തമ്മിലുളള പൊരുത്തക്കേടുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

നികുതി പിരിച്ചെടുത്ത കണക്കിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടപ്പോൾ രണ്ട് താത്ക്കാലിക ജീവനക്കാർക്ക് പിടിവീണു. 1140 രൂപയുടെ നികുതിപ്പണം പിരിച്ച് ഉടമയ്ക്ക് ആ തുകക്കുളള റസീപ്റ്റ് നൽകി. എന്നാൽ ഓഫീസിലെ കംപ്യൂട്ടറിൽ രേഖപ്പെടുത്തിയതാകട്ടെ 114 രൂപയും. അതായത് ഒരു രസീതിൽത്തന്നെ ആയിരം രൂപയിലേറെ വെട്ടിച്ചു. ഇത്തരത്തിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നും മേൽനോട്ട ചുമതല വഹിക്കുന്ന സെക്രട്ടറിയുൾപ്പെടെ ഇതിന് കൂട്ടുനിൽക്കുന്നുവെന്നുമാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം.

നികുതിയിനത്തിലെ പൊരുത്തക്കേടുകൾ കോർപ്പറേഷൻ ഓഡിറ്റ് റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിരുന്നു. അഴിമതി സാധ്യത പരിശോധിക്കാൻ നിർദ്ദേശവുമുണ്ടായിരുന്നു. ഇത് മുഖവിലക്കെടുക്കാത്തതും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. സംഭവം വിവാദമായതോടെ മേയറുടെഅധ്യക്ഷതയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നു. ഇതുവരെ ആകേ 9 റസീറ്റുകളിൽ മാത്രമാണ് ക്രമക്കേട് കണ്ടെത്തിയത്. 5000 രൂപ ഇത്തരത്തിൽ നഷ്ടമായെന്നും തട്ടിപ്പ് നടത്തിയ താത്ക്കാലിക ജീവനക്കാരെ ഒഴിവാക്കിയെന്നും മേയര്‍. സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് വ്യക്തമായിട്ടും ഇതുവരെ കോർപ്പറേഷൻ പോലീസിൽ പരാതി നൽകിയിട്ടില്ലെന്നതാണ് വിചിത്രം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തി സ്കൂട്ടറിൽ നിന്നും ഹെൽമെറ്റ് മോഷണം

0
തിരുവല്ല : പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക്...

യുദ്ധത്തിന് താൽപ്പര്യമില്ല, എന്നാൽ ആക്രമണമുണ്ടായാൽ വെറുതെയിരിക്കില്ല; ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ

0
ബിഷ്കെക്ക്: ഇറാൻ യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ. ആക്രമിച്ചാൽ...

തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി

0
കൊച്ചി: തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി....

പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി

0
കാസർകോട്: പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ...