ലാഹോര്‍: പാകിസ്ഥാനിലെ ക്വറ്റയില്‍ ചൈനീസ് അംബാസിഡര്‍ താമസിച്ച ഹോട്ടലിന് സമീപമുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 10.20ഓടെയാണ് സ്ഫോടനമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. 12 പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെട്ടതായാണ് വിവരം.
ആഡംബര ഹോട്ടലായ സെര്‍നായിലാണ് സ്ഫോടനമുണ്ടായത്. നാല് പേര്‍ കൊല്ലപ്പെട്ടുവെന്നും 12 പേര്‍ക്ക് പരിക്കേറ്റുവെന്നും പാകിസ്താന് ഇന്‍റീരിയര്‍ മിനിസ്റ്റര്‍ ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സ്ഫോടനം നടക്കുമ്പോള്‍ ചൈനീസ് അംബാസിഡര്‍ ഹോട്ടലില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അംബാസിഡറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്.