ആരും നിയമത്തിന് അതീതരല്ല ; നീതി ഉറപ്പാക്കും – ലഖിംപുർ സംഭവത്തിൽ നഡ്ഡ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ലഖിംപുർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട കേസിൽ നീതി ഉറപ്പാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. ആരും നിയമത്തിന് അതീതരല്ലെന്നും പഴുതടച്ച അന്വേഷണമായിരിക്കുമെന്നും നഡ്ഡ ദേശീയ മാധ്യമത്തോട് പറഞ്ഞു. ലഖിംപുർ വിഷയത്തിൽ പ്രതിപക്ഷ ആക്രമണം തുടരുന്നതിനിടെയാണ് വിശദീകരണം.

‘ഈ സംഭവത്തെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കാണരുത്. മറിച്ച് മനുഷ്യത്വപരമായി കാണണം. ഇതൊരു ദൗർഭാഗ്യകരമായ സംഭവമാണ്. ബിജെപി അധ്യക്ഷനെന്ന നിലയിൽ, നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നേ എനിക്ക് പറയാനുള്ളൂ’- നഡ്ഡ വ്യക്തമാക്കി. കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ യുപി പോലീസ് ഇന്ന് ചോദ്യം ചെയ്യും. കൊലപാതകം ഉൾപ്പെടെ 8 വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുള്ളതിനാൽ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണു റിപ്പോർട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...