ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസ് : ആശിഷ് മിശ്ര കോടതിയിൽ കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

ലഖ്‌നോ : ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല കേസ് പ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര കീഴടങ്ങി. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ആശിഷ് മിശ്ര ഞായറാഴ്‌ച ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്. സുപ്രീം കോടതിയുടെ നോട്ടീസില്‍ പറഞ്ഞ കാലാവധി കഴിയുന്നതിന് ഒരുദിവസം മുമ്ബാണ് ആശിഷ് കീഴടങ്ങിയത്.

ഉച്ചകഴിഞ്ഞ് 3.25നാണ് ആശിഷ് മിശ്ര ലഖിംപൂര്‍ ഖേരി ജില്ലാ ജയിലിലെത്തിയതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് കനത്ത പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 18നാണ് സുപ്രീംകോടതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയത്. വാദികളുടെ ഭാഗം കേള്‍ക്കാത്ത അലഹബാദ് ഹൈകോടതി നടപടി തെറ്റാണെന്നും ഹരജികളില്‍ ആദ്യം മുതല്‍ വാദം കേള്‍ക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. ഏഴ് ദിവസത്തിനുള്ളില്‍ കീഴടങ്ങാന്‍ ആശിഷ് മിശ്രക്ക് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കുകയും ചെയ്യുകയായിരുന്നു.

2021 ഒക്ടോബര്‍ മൂന്നിന് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കേന്ദ്ര സര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്കുനേരെ ആശിഷ് മിശ്ര കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനുമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ അക്രമത്തില്‍ മൂന്നുപേരും കൊല്ലപ്പെട്ടു. ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷ് അറസ്റ്റിലായത്. കേസില്‍ അലഹബാദ് ഹൈക്കോടതി ഫെബ്രുവരിയിലാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇത് ചോദ്യംചെയ്‌ത് സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി ജാമ്യം റദ്ദാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃസ്ഥാനം : നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന് സിപിഐ

0
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന്...

അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഉപഭോക്താവും കുറ്റക്കാരനെന്ന് ഹൈക്കോടതി

0
കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടിയെത്തുന്നവരെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി....

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...

നെഹ്‌റുട്രോഫി വള്ളം കളി : സമ്മാനത്തുക കൈമാറിയില്ലെന്ന് പരാതി ; ക്ലബ്ബുകൾ പ്രതിഷേധത്തിൽ

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ്‌ ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്കു സമ്മാനത്തുകയും...