Thursday, April 25, 2024 7:28 am

കര്‍ഷകര്‍ ക്രൂരമായി കൊലചെയ്ത കേസ് ; ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ലഖിംപൂരില്‍ കര്‍ഷകര്‍ ക്രൂരമായി കൊലചെയ്ത കേസ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യും കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ആശിഷ് മിശ്ര ഹാജരായിരുന്നില്ല. ഇതോടെ യുപി സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രി പുത്രനെ സംരക്ഷിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് കര്‍ഷക നേതാക്കളും വ്യക്തമാക്കി.സംഭവത്തില്‍ യുപി സര്‍ക്കാരിന്റെ നിലപാടിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസന്വേഷണത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി മറ്റൊരു സംവിധാനത്തിന് കേസ് കൈമാറേണ്ടി വരുമെന്ന സൂചനയും നല്‍കി.

ക്രൂരമായ കൊലപാതകത്തില്‍ ആശിഷ് മിശ്രയ്ക്ക് മാത്രം എന്തിനാണ് ഇളവ് നല്‍കുന്നതെന്ന് സുപ്രീം കോടതി ചോദ്യം ഉന്നയിച്ചു. മതിയായ നടപടി ഉണ്ടായിട്ടില്ലെന്ന് യുപി സര്‍ക്കാര്‍ കോടതിയില്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആഷിഷ് മിശ്ര നിര്‍ബന്ധിതനായത്. ആശിഷ് മിശ്രയെ മനപ്പൂര്‍വം കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആശിഷ് മിശ്രയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 20ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും.

അതേസമയം ലഖിംപൂരില്‍ അക്രമത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്റെ വീട്ടിലിരുന്ന് പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദു അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ആഷിഷ് മിശ്രയെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് സിദ്ദു അറിയിച്ചു. ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാക്കി സംയുക്ത കിസാന്‍ മോര്‍ച്ചയും രംഗത്തെത്തി. ഈ മാസം പന്ത്രണ്ടിന് ലഖിംപൂരില്‍ പ്രതിഷേധ പരിപാടിക്ക് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു. ഒക്ടോബര്‍ 18ന് രാജ്യവ്യാപകമായി റെയില്‍ ഉപരോധം സംഘടിപ്പിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക്യാന്‍സറിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ നിര്‍ണായക പരീക്ഷണം ; സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ഗവേഷകര്‍

0
ബംഗളൂരു: ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡി ഉത്പാദനം വര്‍ദ്ധിപ്പിക്കാനാവുന്ന സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച്...

വനിതാ എ.പി.പി.യുടെ ആത്മഹത്യ : മേലുദ്യോഗസ്ഥന്റെയും സഹപ്രവര്‍ത്തകന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

0
കൊല്ലം: പരവൂര്‍ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യ (41) ജീവനൊടുക്കിയ...

ദുബായ് വിമാനത്താവളം പ്രവർത്തനങ്ങൾ വിലയിരുത്തി ജി.ഡി.ആർ.എഫ്.എ.

0
ദുബായ്: പൂർവസ്ഥിതിയിലേക്കെത്തിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി....

പരസ്യ മദ്യപാനം പോലീസിൽ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് മർദനം

0
കോട്ടയം: പരസ്യമദ്യപാനം പോലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ചു....