തിരുവനന്തപുരം : എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെ മറികടന്ന് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് പിൻവാതിൽ നിയമനം നൽകാൻ വിവിധ സർക്കാർ ഏജൻസികൾ ചെലവഴിച്ചത് ലക്ഷങ്ങൾ. വിജ്ഞാപനങ്ങൾ, പരീക്ഷകൾ, ഇന്‍റർവ്യൂ എന്നിവ ക്ഷണിക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങൾ, സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡെവലപ്മെന്‍റിന് (സിഎംഡി) 20 ലക്ഷത്തോളം രൂപ നൽകിയതായാണ് വിവരം. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ സേവനം ചെലവില്ലാതെ ലഭ്യമാകുന്ന സമയത്താണ് സർക്കാർ ഖജനാവിൽ നിന്നുള്ള ഈ പാഴാക്കൽ. കരാർ നിയമനങ്ങളിലെ ക്രമക്കേടിൽ സർക്കാർ അന്വേഷണം നേരിടുന്ന ഒരു സ്ഥാപനം മാത്രം ഇതുമായി ബന്ധപ്പെട്ട് 8.60 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്.
2020 മുതൽ കെ.ഡിസ്‌ക്, കിഫ്ബി, കെ.എസ്.ഐ.ഡി.സി., ഡിജിറ്റൽ സർവകലാശാല, കൺസ്ട്രക്ഷൻ കോർപ്പറേഷൻ, കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് സമാന്തരമായി അഞ്ഞൂറിലധികം നിയമനങ്ങൾ നടത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളിൽ നിന്നെല്ലാം പരീക്ഷ നടത്തിപ്പിനായി പ്രതിഫലം ലഭിച്ചിട്ടുണ്ടെങ്കിലും വാണിജ്യ രഹസ്യമായതിനാൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന നിലപാടിലാണ് സിഎംഡി.
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് സംവിധാനം ഉള്ളപ്പോൾ നിയമനത്തിന് പണം മുടക്കുന്നത് നിയമവിരുദ്ധമാണ്. കൺസൾട്ടൻസി സ്ഥാപനമായ സിഎംഡിയുടെ മറവിലാണ് സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനം നടക്കുന്നത്. ഇഷ്ടമുള്ളവരെ നിയമിക്കുന്നതിനായി വിജ്ഞാപനം തയ്യാറാക്കി സിഎംഡിക്ക് കൈമാറും. എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. ഇന്‍റർവ്യൂ പാനലിൽ നിയമനം നടക്കുന്ന സ്ഥാപനത്തിന്‍റെ പ്രതിനിധിയും ഉണ്ടായിരിക്കും. നേരത്തെ നിശ്ചയിച്ചവർക്ക് നിയമനം നൽകും. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.