മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വരന്തരപ്പിള്ളി : വിവാഹ സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വിവാഹാലോചന നടത്തി ലക്ഷങ്ങൾ തട്ടിയ മലപ്പുറം മൊറയൂർ ഒഴുകൂർ താഴത്തയിൽ മുഹമ്മദ് ഫസലി (36) നെയാണ് അറസ്റ്റ് ചെയ്തത്. അമൽ എന്ന പേരിൽ വ്യാജമായി പാസ്‌പോർട്ട്, ആധാർ എന്നിവയുണ്ടാക്കി പൈലറ്റാണെന്ന് പറഞ്ഞാണ് ഇയാൾ വൈവാഹിക സൈറ്റുകളിൽ രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് വിവാഹാലോചനകൾ നടത്തുക വഴി പരിചയപ്പെടുന്ന യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കും.

വരന്തരപ്പിള്ളി സ്വദേശിയായ യുവതിയിൽ നിന്ന് 1,10,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. സംസ്ഥാനത്ത് പലയിടങ്ങളിലും ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. എറണാകുളത്ത് പറവൂർ സ്വദേശിനിയിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിച്ചതായും കൊല്ലം, എറണാകുളം, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.കൊല്ലം സൈബർ പോലീസ് പാലാരിവട്ടത്തുനിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ വരന്തരപ്പിള്ളി സി.ഐ, എസ്.ജയകൃഷ്ണൻ, എസ്.ഐ, സി.സി ബസന്ത് എന്നിവർ ചേർന്നാണ് കസ്റ്റഡിയിൽ വാങ്ങിയത്. അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തുമെന്നും വരന്തരപ്പിള്ളി പോലീസ് എസ്.എച്ച്.ഒ ജയകൃഷ്ണൻ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...