ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണത്തിൽ മാംസാഹാരം നൽകാം ; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണത്തിൽ മാംസാഹാരം നൽകാമെന്ന് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ഡയറി ഫാം പ്രവർത്തിക്കാനും സുപ്രിംകോടതി അനുമതി നൽകി. അഡ്മിനിസ്‌ട്രേറ്റർ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് കോടതി നോട്ടിസ് നൽകി. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരം സംബന്ധിച്ച കേസിലാണ് ഉത്തരവ്. ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി സ്‌കൂൾ മെനുവിൽ നിന്ന് മാംസാഹാരം നീക്കിയിരുന്നു. ഇതിനെതിരെയാണ് ലക്ഷദ്വീപ് സ്വദേശി ഹർജി നൽകിയത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്‌കൂൾ മെനുവിൽ നിന്ന് മാംസാഹാരം നീക്കം ചെയ്യേണ്ടതില്ലെന്നും, ദ്വീപിൽ ഡയറി ഫാം പ്രവർത്തിക്കാമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...