വിവാഹാഭ്യര്‍ഥന നിരസിച്ചു, വിദ്യാര്‍ഥിനിയെ കുത്തി കൊലപ്പെടുത്തി ; പ്രതിയ്ക്ക് വധശിക്ഷ

For full experience, Download our mobile application:
Get it on Google Play

അമരാവതി : ആന്ധ്രയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ. 22 കാരിയായ വിദ്യാര്‍ഥിനിയെയാണ് കൊലപ്പെടുത്തിയത്. ഗുണ്ടൂരിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. ഗുണ്ടൂരിലെ മോട്ടോര്‍ മെക്കാനിക്കായ ശശി കൃഷ്ണക്കാണ് കോടതി വധശിക്ഷ വിധിച്ചത്. എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് ബി ടെക് വിദ്യാര്‍ഥിനിയായ രമ്യയെ ഗുണ്ടൂരില്‍ നടുറോഡില്‍വെച്ച്‌ ശശി കൃഷ്ണ കുത്തിക്കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 36 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. ഒരാഴ്ചക്കകം കേസില്‍ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തിരുന്നു. ഡിഎസ്പി രവികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് ; കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

0
കൊച്ചി : ‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പുകേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസ്...

വിയ്യൂര്‍ ജയിലില്‍ മര്‍ദനക്കൊല ; റിമാന്‍ഡ് പ്രതി മരിച്ചതില്‍ അന്വേഷണം

0
തൃശൂര്‍ : തൃശൂരില്‍ റിമാന്‍ഡ് പ്രതി മരിച്ചത് ജയിലിലെ മര്‍ദനത്തെ തുടര്‍ന്നെന്ന്...

കൃഷിയിടത്തിലെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമം ; ആനയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

0
തിരുവനന്തപുരം: കേരള–തമിഴ്‌നാട് അതിർത്തി മേഖലയായ വെള്ളറടയ്ക്ക് സമീപം പേണുവിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി

0
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. കഴിഞ്ഞ...