റിപ്പബ്ലിക് ദിനത്തിൽ ആദ്യമായി ലാൽ ചൗക്കിലെ ക്ലോക്ക് ടവറിൽ ത്രിവർണ പതാക ഉയർത്തി

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ :  73ാം റിപ്പബ്ലിക് ദിനത്തില്‍ ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി. എന്‍ജിഒകളുടെ സഹകരണത്തോടെയാണ് അധികൃതര്‍ ക്ലോക്ക് ടവറില്‍ ദേശീയ പതാക ഉയര്‍ത്തിയത്. ആക്ടിവിസ്റ്റുകളായ സാജിദ് യൂസഫ് ഷാ, സഹില്‍ ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്ലോക്ക് ടവറില്‍ പതാക സ്ഥാപിച്ചത്. പതാക ഉയര്‍ത്തുന്നതു കാണാന്‍ നിരവധി പ്രമുഖര്‍ ലാല്‍ ചൗക്കില്‍ എത്തിയിരുന്നു.

വിവിധ ജില്ലകളിലെ വിദ്യാര്‍ത്ഥികളും ലാല്‍ ചൗക്കിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറില്‍ പാകിസ്ഥാന്‍ പതാക മാത്രമേ തങ്ങള്‍ക്ക് ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂവെന്ന് സഹില്‍ പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം നിരവധി മാറ്റങ്ങള്‍ ജമ്മു കശ്മീരില്‍ ഉണ്ടായിത്തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

എന്താണ് പുതിയ കശ്മീര്‍ എന്നാണ് ചില രാജ്യവിരുദ്ധ ശക്തികള്‍ ഉയര്‍ത്തുന്ന ചോദ്യമെന്നും അതിനുള്ള ഉത്തരമാണ് ക്ലോക് ടവറില്‍ പാറിപ്പറക്കുന്ന ത്രിവര്‍ണ പതാകയെന്നും സഹില്‍ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യാനന്തരം, ദേശീയ പതാക ഉയരാത്ത ഒരേയൊരു സ്ഥലമാണ് ലാല്‍ ചൗക്കിലെ ക്ലോക്ക് ടവര്‍. നേരത്തെ നിരവധി പേരാണ് ടവറില്‍ പതാക ഉയര്‍ത്താന്‍ ശ്രമിച്ചത്. എന്നാല്‍ തങ്ങള്‍ ഈ ദൗത്യത്തില്‍ വിജയിച്ചെന്ന് സാജിദ് യൂസഫ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...