നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന റെയില്‍വേ ജീവനക്കാർക്ക് ആജീവനാന്ത വിലക്ക്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന റെയില്‍വേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് റെയില്‍വേ ജോലി ലഭിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടേണ്ടിവരുമെന്ന് റെയില്‍വേ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. റെയില്‍വേ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പൊതു അറിയിപ്പില്‍ “റെയില്‍വേ ജോലിക്ക് ആഗ്രഹിക്കുന്നവര്‍ തീവണ്ടിപ്പാതകള്‍ തടസ്സപ്പെടുത്തുക, റെയില്‍വേയുടെ സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തുക തുടങ്ങിയ നശീകരണ / നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

അച്ചടക്കരാഹിത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഇത്തരം തെറ്റായ പ്രവര്‍ത്തനങ്ങളാണ് ഇത്തരം ഉദ്യോഗാര്‍ത്ഥികളെ റെയില്‍വേ/സര്‍ക്കാര്‍ ജോലികള്‍ക്ക് അനുയോജ്യരാക്കാത്തതെന്ന് അറിയിപ്പില്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ വീഡിയോകള്‍ പ്രത്യേക ഏജന്‍സികളുടെ സഹായത്തോടെ പരിശോധിക്കുകയും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പോലീസ് നടപടികള്‍ നേരിടേണ്ടി വരികയും റെയില്‍വേ ജോലി ലഭിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കിനും ബാധ്യസ്ഥരായിരിക്കും. റെയില്‍‌വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ (ആര്‍‌ആര്‍‌ബി) സത്യസന്ധതയുടെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ന്യായമായതും സുതാര്യവുമായ റിക്രൂട്ട്‌മെന്റ് പ്രക്രിയ നടത്താന്‍ പ്രതിജ്ഞാബദ്ധരാണെന്നും അറിയിപ്പില്‍ പരാമര്‍ശിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...