Saturday, May 18, 2024 12:02 pm

ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാപ്രദര്‍ശനം : വിദ്യാഭ്യാസ വകുപ്പിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : കാഞ്ഞങ്ങാട്ട് ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാപ്രദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിദ്യാഭ്യാസ വകുപ്പിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനിടെയാണ് ഒരു ഐഡിയില്‍ നിന്ന് നഗ്നതാ പ്രദര്‍ശനം ഉണ്ടായത്. മുഖം മറച്ചാണ് നഗ്നത പ്രദര്‍ശിപ്പിച്ചയാള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നു.

കാസര്‍കോട് ഡിഡിഇ കെ വി പുഷ്പയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സ്കൂളിലെത്തി തെളിവെടുത്തു. സംഭവത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഇതിന് ശേഷമാണ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറിയത്. ഓണ്‍ലൈന്‍ ക്ലാസില്‍ സംഭവിച്ച കാര്യങ്ങള്‍ വിശദമാക്കിയുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം തുടരുകയാണ്.

ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം. ദൃശ്യങ്ങള്‍ വിശദമായി അന്വേഷണ സംഘം പരിശോധിച്ചു. ഫായിസ് എന്ന പേരില്‍ വിദ്യാര്‍ത്ഥി ക്ലാസില്‍ പഠിക്കുന്നില്ലെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ നഗ്നത പ്രദര്‍ശിപ്പിച്ചയാള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന്‍റെ ലിങ്ക് എങ്ങിനെ കിട്ടി എന്നത് അടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. നഗ്നതാ പ്രദര്‍ശനം നടത്തിയ ആളാരാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച സംഭവം ; 12 പേർക്കെതിരെ കേസെടുത്തു

0
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഏ​ഴ്​ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച​തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്​...

പെരിങ്ങര പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് തുടക്കമായി

0
തിരുവല്ല : പെരിങ്ങര പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് തുടക്കമായി....

എക്സ്പോ 2020 ദുബായ് മ്യൂസിയം ഉദ്ഘാടനംചെയ്‌തു

0
ദുബായ്: എക്സ്പോ 2020 ദുബായിയുടെ കാഴ്ചകൾ ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കാൻ എക്സ്പോ 2020...

ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

0
പമ്പ : ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക സ്വദേശിയായ സന്ദീപ്...