വൃക്കയിലും ഹൃദയത്തിലും ഗുരുതരമായ തകരാറുകള്‍ ; ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റും

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിനെ റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്ന് ഡല്‍ഹി എയിംസിലേക്ക് മാറ്റും. ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്നാണ് ആശുപത്രി മാറ്റാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ വൃക്കയിലും ഹൃദയത്തിലും ചില ഗുരുതരമായ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട ചികില്‍സയ്ക്കുവേണ്ടിയാണ് ഡല്‍ഹി എയിംസിലേക്ക് മാറ്റുന്നത് – റിംസ് ഡയറക്ടര്‍ കാമേശ്വര്‍ പ്രസാദ് പറഞ്ഞു.

കാലിത്തീറ്റ കുംഭകോണ കേസില്‍ മാര്‍ച്ച്‌ 11 ന് പരിഗണിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഏപ്രില്‍ 1ലേക്ക് മാറ്റിയിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ചുമത്തിയ അഞ്ചാമത്തെ കേസിലും സിബിഐ കോടതി അദ്ദേഹത്തെ അഞ്ച് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. കൂടാതെ 60 ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചു. ഫെബ്രുവരി 15നാണ് യാദവിനെ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. ക്രമവിരുദ്ധമായി 139.35 കോടി രൂപ ഡോറണ്ട ട്രഷറിയില്‍നിന്ന് പിന്‍വലിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 1997 ജൂണിലാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ അദ്ദേഹത്തിനെതിരേ കോടതി നടപടി ആരംഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...