ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് കോണിപ്പടിയില്‍ നിന്ന് വീണ് പരുക്ക്

For full experience, Download our mobile application:
Get it on Google Play

പാറ്റ്‌ന : ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവി (75) ന് വീട്ടിലെ കോണിപ്പടിയില്‍ നിന്ന് വീണ് പരുക്ക്. തോളിനും പുറത്തുമേറ്റ പരുക്ക് ഗുരുതരമുള്ളതാണെന്നാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ച പാറ്റ്‌നയിലെ പരസ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. മൂന്നര വര്‍ഷത്തിന് ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് ഡല്‍ഹിയില്‍ നിന്നും പാറ്റ്‌നയില്‍ ലാലു തിരിച്ചെത്തിയത്.

കാലിത്തീറ്റ കുംഭകോണകേസില്‍ ജയില്‍ മോചിതനായ ലാലു ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഏറെകാലം ചികിത്സയിലായിരുന്നു. 2017ല്‍ ആണ് കാലിത്തീറ്റ കുംഭകോണകേസില്‍ ലാലു വിചാരണ തടവിലാകുന്നത്. തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ലാലു ചികിത്സക്ക് വിധേയനാവുകയായിരുന്നു. ഈ വര്‍ഷമാദ്യവും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ലാലുവിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.

139.35 കോടിയുടെ കാലിത്തീറ്റ കുംഭകോണകേസുമായി ബന്ധപ്പെട്ട് ഡൊറന്‍ഡ ട്രഷറി അഴിമതി കേസില്‍ കഴിഞ്ഞ ഏപ്രിലിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ലാലുവിന് ജാമ്യം അനുവദിച്ചത്. അതിനിടെ ഫെബ്രുവരിയില്‍ അഞ്ചാമത്തെ കാലിത്തീറ്റ കുംഭകോണകേസില്‍ ലാലുവിനെ പ്രത്യേക സി ബി ഐ കോടതി കുറ്റക്കാരനെന്നു വിധിച്ചിരുന്നു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ

0
ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര...

എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാമെന്ന് നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വിദ്യാർഥികളുടെ...

 തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി....

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ...