എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിന് പിന്നാലെ അലൻ ഷുഹൈബ് പോലീസ് കസ്റ്റഡിയിൽ ; റാഗ് ചെയ്തെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പാലയാട് ക്യാമ്പസില്‍ വെച്ച്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി മാവോയിസ്റ്റ് ബന്ധമാരോപിച്ച്‌ യുഎപിഎ ചുമത്തി തടവില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥി അലന്‍ ഷുഹൈബ്. എന്നാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഥിനെ അലന്‍ ഷുഹൈബ് റാഗ് ചെയ്യുകയായിരുന്നെന്നും എസ്‌എഫ്‌ഐ ഇത് ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നും യൂണിറ്റ് സെക്രട്ടറി പറഞ്ഞു.

പരിക്കേറ്റ അഥിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ധര്‍മടം പോലീസ് അലന്‍ ഷുഹൈബിനെ കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്ന് പോലീസ് പിന്നീട് വിശദീകരിച്ചു. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ബദറുവിനെയും മുര്‍ഷിദിനെയും അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥി നിഷാദ് ഊരാ തൊടിയെയും അകാരണമായി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് അലന്‍ ഷുഹൈബ് ആരോപിക്കുന്നുണ്ട്.

ഇന്ന് രാവിലെ മുതല്‍ പാലയാട് ക്യാംപസില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. കഴിഞ്ഞ വര്‍ഷം നടന്ന റാഗിംഗുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണമെന്നും പറയപ്പെടുന്നുണ്ട്. തന്നെയും മറ്റ് വിദ്യാര്‍ത്ഥികളെയും എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് അലന്‍ ഷുഹൈബിന്റെ ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...