കട്ടപ്പന ഗവണ്‍മെന്‍റ് കോളേജില്‍ പ്രിന്‍സിപ്പലിനെ കോളേജ് വിദ്യാര്‍ഥികള്‍ പൂട്ടിയിട്ടു

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന: കട്ടപ്പന ഗവണ്‍മെന്‍റ് കോളേജില്‍ പ്രിന്‍സിപ്പലിനെ കോളേജ് വിദ്യാര്‍ഥികള്‍ പൂട്ടിയിട്ടു. കോളേജ് യൂണിയന്‍ ചെയര്‍മാനുള്‍പ്പെടെ രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രിന്‍സിപ്പലിനെ പൂട്ടിയിട്ടത്. കോളേജ് ചെയര്‍മാന്‍ ജിഷ്ണു കെ.ബി, രഞ്ജിത്ത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധം പുരോഗമിക്കുകയാണ്‌.

കള്ളസാക്ഷിയെയടക്കം ഉപയോഗിച്ച് കള്ള പരാതിയിലാണ് ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്‌തെന്നാണ് എസ്.എഫ്.ഐ പറയുന്നത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് കുട്ടികള്‍ വൈകിയെത്തിയതിനാല്‍ അവരെ പ്രവേശിപ്പിക്കുന്നതിന് വാര്‍ഡന്‍ തടസ്സം പറഞ്ഞിരുന്നു. ഇതില്‍ യൂണിയന്‍ നേതാക്കള്‍ ഇപെടുകയും വാക്കുതര്‍ക്കത്തിലേക്ക് മാറുകയും ചെയ്തതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് പ്രിന്‍സിപ്പല്‍ നീങ്ങുന്നത്. പോലീസിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ പിന്നോട്ടില്ലെന്ന നയത്തിലാണ് വിദ്യാര്‍ഥികള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....