മലപ്പുറത്ത് തൊഴുത്തിൽ കെട്ടിയിട്ട കന്നുകാലികളുടെ വാലുകൾ അറുത്തിട്ട നിലയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ചോക്കാട് കന്നുകാലികളോട് ക്രൂരത. തൊഴുത്തിൽ കെട്ടിയിട്ട കന്നുകാലികളുടെ വാലുകൾ അറുത്തിട്ട നിലയിൽ. ചോക്കാട് സ്വദേശികളുടെ കാലികളുടെ വാലുകളാണ് മുറിച്ചിട്ട നിലയിൽ കാണപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് വലിയപറമ്പിലെ പെരുക്കാടൻ നാസർ വളർത്തുന്ന കാളയുടെ വാല് മുറിഞ്ഞ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ മാളിയേക്കൽ വെറ്ററിനറി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ പി നീലകണ്ഡൻ സ്ഥലത്തെത്തി കാളയുടെ വാലിൽ മരുന്ന് വെച്ച് കെട്ടി.

പത്ത് മണിക്ക് ശേഷമാണ് സമീപത്ത് തന്നെയുള്ള കുന്നുമ്മൽ ശിഹാബിന്റെ പോത്തിന്റെ വാലും മുറിച്ചിട്ടതായി കാണപ്പെട്ടത്. രണ്ട് കാലികളുടേയും വാലുകൾ മുറിച്ച് തൊട്ടടുത്ത് തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. മരുന്ന് വെച്ച് കെട്ടിയിട്ടുണ്ടെങ്കിലും മൃഗങ്ങളോടുള്ള ക്രൂരതയിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിനും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...