മണ്ണെടുപ്പ് : റാന്നിയിൽ അമ്മയും മകനും ടോറസിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ബ്ലോക്കുപടി -മേലുകര റോഡരികിലെ ആയിക്കൽകുന്ന് നാമാവിശേഷമാക്കാനുള്ള മണ്ണുമാഫിയയുടെ ശ്രമത്തിനെതിരെ അമ്മയുടേയും മകന്‍റെയും പ്രതിഷേധം. മണ്ണെടുപ്പു മൂലം തങ്ങളുടെ വീടിനും വസ്തുവിനും നാശം നേരിടുമെന്നു പറഞ്ഞാണ് മണ്ണുകയറ്റി പോകാന്‍ തുടങ്ങിയ ടോറസ് ലോറി തടഞ്ഞ് പ്രതിഷേധിച്ചത്. സമീപവാസിയായ സുനിതാ അനില്‍കുമാറും മകന്‍ അരവിന്ദുമാണ് ടോറസ് തടഞ്ഞത്. വീടു നിര്‍മ്മാണത്തിന്‍റെ മറവില്‍ പെര്‍മിറ്റെടുത്ത് കുത്തനെ ഉള്ള മല തുരന്ന് കടത്തുകയാണ് ഇവിടെ. വലിയ ചരിവിന് കീഴിൽ ഒരിക്കലും വീട് സാധ്യമല്ല എന്നു വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും ഇവിടെ മണ്ണെടുപ്പ് തുടരുകയാണ്.

മണ്ണ് മഴക്കാലത്ത് നിരങ്ങി നീങ്ങി വീടിന് മുകളിൽ പതിക്കുവാനും മണ്ണിടിച്ചിലിനും സാധ്യതയേറെയാണ് താനും. എന്നാല്‍ വീടു നിര്‍മ്മാണത്തിന്‍റെ മറവില്‍ പെർമിറ്റ് എടുത്തുകൊണ്ട് മണ്ണ് മാഫിയ മലയുടെ ഉള്ളിലേക്ക് തുരന്നു കയറുകയാണെന്നാണ് നാട്ടുകാരുടെ പരാതി. മണ്ണെടുക്കുന്ന സ്ഥലത്തിന് മുകളിൽ ക്ഷേത്രവും വശങ്ങളിൽ വീടുകളും ഉള്ളത് അപകടത്തിനു സാധ്യത കൂടുതൽ ആണെന്നും നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തുകള്‍ക്ക് മണ്ണെടുപ്പിന് പാസ് അനുവദിക്കാന്‍ അവസരം നല്‍കിയതോടെ വ്യാപക അഴിമതിയാണെന്നാണ് പരക്കെ ആക്ഷേപം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...