സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് വാര്‍ഷിക ക്യാമ്പ് ഞായറാഴ്ച മുതല്‍ ; സംസ്ഥാനതല ക്വിസ് മത്സരം വ്യാഴാഴ്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ വാര്‍ഷിക സഹവാസ ക്യാമ്പ് ഞായറാഴ്ച മുതല്‍ ഫെബ്രുവരി 11 വരെ തിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്പില്‍ നടക്കും. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നായി 650 കേഡറ്റുകളാണ് എസ്.പി.സി യംഗ് ലീഡേഴ്സ് കോണ്‍ക്ലേവ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്. ക്യാമ്പിന്‍റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് എസ്.എ.പി ക്യാമ്പില്‍ നിര്‍വഹിക്കും. സമാപന സമ്മേളനം ഫെബ്രുവരി 11 ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനതല ക്വിസ് മത്സരം ഫെബ്രുവരി എട്ടിന് വൈകിട്ട് ആറു മുതല്‍ നടക്കും. ജി.എസ്. പ്രദീപ് ആണ് ക്വിസ് മാസ്റ്റര്‍. സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യാതിഥിയായിരിക്കും. ഫെബ്രുവരി 11ന് രാവിലെ എട്ടുമണിക്ക് എസ്.എ.പി ഗ്രൗണ്ടില്‍ നടക്കുന്ന സെറിമോണിയല്‍ പരേഡില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അഭിവാദ്യം സ്വീകരിക്കും.

സമൂഹത്തിന്‍റെ വിവിധ തുറകളിലെ പ്രഗത്ഭരുമായി സംവദിക്കാന്‍ ക്യാമ്പിലെ അംഗങ്ങള്‍ക്ക് അവസരം ഉണ്ടായിരിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്, മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, ക്രിക്കറ്റ് താരം മിന്നു മണി, സിനിമ സംവിധായകന്‍ ബേസിൽ ജോസഫ്, ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണ്ണമെഡൽ ജേതാവായ റൈഫിൾ ഷൂട്ടർ സിദ്ധാര്‍ത്ഥ ബാബു, പര്‍വ്വതാരോഹകന്‍ ഷെയ്ക്ക് ഹസ്സന്‍ ഖാന്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കും. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായ ഡി.രഞ്ജിത്ത്, അശ്വതി ജിജി, എം.പി ലിപിന്‍ രാജ് എന്നിവര്‍ കുട്ടികളെ അഭിസംബോധന ചെയ്യും. സിനിമാതാരങ്ങളായ സുരാജ് വെഞ്ഞാറമ്മൂട്, കീര്‍ത്തി സുരേഷ് എന്നിവരും കുട്ടികളെ കാണാന്‍ എത്തും. മൂന്നു സൈനിക വിഭാഗങ്ങളിലേയും കോസ്റ്റ് ഗാര്‍ഡിലേയും ഉദ്യോഗസ്ഥരോട് ഇടപഴകാനും കുട്ടികള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്.

വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് അവഗാഹം പകരുന്ന നിരവധി ക്ലാസുകളും മറ്റും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. ക്യാമ്പിന്‍റെ ഭാഗമായി നിയമസഭ, വിഴിഞ്ഞം തുറമുഖം, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, അരുവിക്കര ജലശുദ്ധീകരണശാല, മുട്ടത്തറ സ്വീവറേജ് പ്ലാന്‍റ്, ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ, മാധ്യമസ്ഥാപനം എന്നിവ സന്ദര്‍ശിക്കാനും കുട്ടികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

0
മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ....

പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് വിലക്കിയ സർക്കുലർ ഹൈക്കോടതി സ്റ്റേ...

0
ന്യൂഡൽഹി: നിയമപരിപാലനത്തില്ലാതെ പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത്...

ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ അപകടം; തിക്കിലും തിരക്കിലും ഒരു മരണം

0
ഒഡീഷ: ഒഡീഷയിലെ പുരിയില്‍ നടന്ന ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന രഥയാത്രക്കിടെ ഉണ്ടായ...

മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത്...