മണ്ണെടുപ്പ് വ്യാപകമാകുന്നു ; മുളന്തുരുത്തി​യി​ലെ കിണറുകൾ വറ്റിവരളുന്നു

For full experience, Download our mobile application:
Get it on Google Play

ചോറ്റാനിക്കര: വ്യാപകമായ മണ്ണെടുപ്പ് മൂലം മുളന്തുരുത്തി​യി​ലെ കിണറുകൾ വറ്റിവരളുന്നു. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെയോ പരിസ്ഥിതി വകുപ്പിന്റെയോ പരിശോധന ഇല്ലാതെ മുളന്തുരുത്തി പഞ്ചായത്തിൽ പത്തിലേറെ മലകൾ റിയൽ എസ്റ്റേറ്റ് മാഫിയകൾ ഒരു വർഷത്തിനുള്ളിൽ ഇടിച്ചു നിരത്തിയെന്നാണ് ആക്ഷേപം. പരിസരപ്രദേശങ്ങളിൽ സുലഭമായി കുടിവെള്ളം ലഭിച്ചിരുന്ന കിണറുകൾപോലും വറ്റിയെന്ന് നാട്ടുകാരുടെ പരാതി. മുളന്തുരുത്തി തുപ്പംപടി ഫയർഫോഴ്‌സ് സ്റ്റേഷനു സമീപം അടുത്തടുത്ത് കിടക്കുന്ന മൂന്നു മലകൾ ഇടിച്ചു നിരത്തിക്കഴിഞ്ഞു. വ്യവസായ സംരംഭമെന്നു പറഞ്ഞ് മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്ത് നൽകുന്ന പെർമിറ്റിന്റെ മറവിലാണ് മലകൾ മാന്തി​ മണ്ണെടുത്ത് വി​റ്റ് റി​യൽ എസ്റ്റേറ്റുകാർ കോടി​കൾ കൊയ്യുന്നതത്രെ.

മുളന്തുരുത്തി​ പഞ്ചായത്ത് ഭരണസമി​തി​യി​ലെയും പ്രതി​പക്ഷത്തെയും ചി​ലർ ചേർന്നാണ് മണ്ണെടുപ്പി​ന് സഹായം നൽകുന്നതെന്ന് ആരോപണമുണ്ട്. യു.ഡി​.എഫ്. ഭരണത്തി​ലാണ് പഞ്ചായത്ത്. സി​.പി​.എമ്മാണ് പ്രതി​പക്ഷം. കോൺ​ഗ്രസി​ലെ ഒരു വി​ഭാഗം പരി​സ്ഥി​തി​ നശീകരണത്തി​നെതി​രെ പരസ്യമായി​ രംഗത്തുവന്നി​ട്ടുണ്ട്.മുളന്തുരുത്തി ഇഞ്ചി മലയിൽ സലിംരാജി​ന്റെ സ്ഥലത്തെ അനധികൃത മണ്ണെടുപ്പ് മൂലം ഒരു കുടുംബം അനുഭവിക്കുന്ന ദുരിത കഥ കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കോടതി ഇൻജക്ഷൻ ഉത്തരവ് മറികടന്ന് മണ്ണെടുപ്പ് തുടരുകയാണ്. പൊലീസും റവന്യൂ, പഞ്ചായത്ത് അധി​കൃതരും ഇതി​ന് ഒത്താശ ചെയ്യുന്നുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...