ലിംഗമാറ്റ ശസ്ത്രക്രിയ മനുഷ്യാന്തസ്സിനു തന്നെ കടുത്ത ഭീഷണിയെന്ന് വത്തിക്കാൻ

For full experience, Download our mobile application:
Get it on Google Play

വത്തിക്കാൻ സിറ്റി: ലിംഗമാറ്റ ശസ്ത്രക്രിയകളും വാടകഗർഭപാത്രം വഴിയുള്ള ജനനങ്ങളും മനുഷ്യന്റെ അന്തസ്സിന് കടുത്ത ഭീഷണികളാണെന്ന് കത്തോലിക്കാസഭ തിങ്കളാഴ്ച പ്രഖ്യാപിച്ചു. മനുഷ്യജീവനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെ ലംഘിക്കുന്ന നടപടികളെന്ന് വത്തിക്കാൻ വിളിക്കുന്ന ഗർഭച്ഛിദ്രം, ദയാവധം എന്നിവയുമായാണ് ഇവയെ ഉപമിച്ചത്. ഇതുസംബന്ധിച്ച് അഞ്ചുവർഷമെടുത്തു തയ്യാറാക്കിയ 20 പേജുള്ള പ്രഖ്യാപനം വത്തിക്കാൻ പ്രമാണരേഖകളുടെ ഓഫീസ് പുറത്തിറക്കി. ഏതാനുംമാസങ്ങളെടുത്തു നടത്തിയ പരിശോധനകൾക്കുശേഷം മാർച്ച് 25-നാണ് ഫ്രാൻസിസ് മാർപാപ്പ ഇതിന് അംഗീകാരം നൽകിയത്.

അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ‘അതിരറ്റ അന്തസ്സ്’ എന്നപ്രഖ്യാപനം ഇറക്കിയത്. വ്യക്തിയുടെ ലിംഗം മാറ്റാൻ കഴിയുമെന്നുപറയുന്ന ‘ജെൻഡർ തിയറി’യെ വത്തിക്കാൻ നിരാകരിക്കുന്നു. ജീവശാസ്ത്രപരമായി വ്യത്യസ്തരായ പുരുഷനും സ്ത്രീയുമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അതിനാൽ, ദൈവത്തിന്റെ പദ്ധതിയെ മാറ്റുകയോ സ്വയംദൈവമാകാൻ ശ്രമിക്കുകയോ അരുതെന്ന് പ്രഖ്യാപനം പറയുന്നു. ലിംഗമാറ്റം വരുത്താനുള്ള ഏതെങ്കിലും ഇടപെടൽ, ഉദരത്തിലുരുവാകുമ്പോഴേ കൈവരുന്ന വ്യക്തിയുടെ മൗലികമായ അന്തസ്സിനു ഭീഷണിയാണെന്നും പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...