സി.പി.എമ്മിന്റെ ആസ്‌തി വിവരം വർഗീസിനോട് ഇ.ഡി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സി.പി.എമ്മിന്റെ തൃശൂരിലെ സ്വത്തുവിവരങ്ങളും ആസ്‌തിയും സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിർദ്ദേശം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എം.പിയുമായ പി.കെ. ബിജുവിന് വ്യാഴാഴ്‌ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകി. ഇരുവരെയും ഇന്നലെ രാവിലെ 11 മുതൽ രാത്രി ഏഴുവരെ ചോദ്യം ചെയ്തു വിട്ടയച്ചു.ഇ.ഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കുമെന്ന് വർഗീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.കരുവന്നൂരിലും മറ്റു ബാങ്കുകളിലും സി.പി.എമ്മിനുള്ള അക്കൗണ്ടുകളുടെ വിവരങ്ങളും വർഗീസിനോട് ചോദിച്ചു.

ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം ബാങ്ക് ഒഫ് ഇന്ത്യയുടെ തൃശൂർ ബ്രാഞ്ചിൽ നാല് അക്കൗണ്ടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ആസ്‌തിവിവരങ്ങൾ ആവശ്യപ്പെട്ടത്.  ബാങ്കിടപാടുകളിലും വിശദീകരണം ചോദിച്ചെന്നാണ് സൂചന.കരുവന്നൂർ തട്ടിപ്പിലെ മുഖ്യപ്രതി സതീഷ്‌കുമാർ നൽകിയ മൊഴിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പി.കെ. ബിജുവിനോട് ചോദിച്ചത്. സതീഷ്‌കുമാറുമായുള്ള ബന്ധവും സാമ്പത്തികയിടപാടുകളും ചോദിച്ചു. തട്ടിപ്പിൽ ബിജുവിന്റെ നേതൃത്വത്തിൽ പാർട്ടി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെക്കുറിച്ചും ചോദ്യമുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...