പറമ്പിൽ അതിക്രമിച്ചു കയറി മരം മുറിച്ചു : തൊഴിലുറപ്പ് തൊഴിലാളികൾ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പറമ്പിൽ അതിക്രമിച്ചു കയറി മരം മുറിച്ചെന്ന പരാതിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ആലപ്പുഴ കൈനകരിയിലാണ് സംഭവമുണ്ടായത്. സ്ഥലം ഉടമ യോഹന്നാന്‍ തരകന്റെ പരാതിയിലാണ് എട്ട് വർഷത്തിനു ശേഷം വിധി വന്നത്. 2017 ലാണ് 130 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് കൈനകരി പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം 8ാം വാര്‍ഡില്‍ തെക്കെ ഭാഗത്തെ പാടശേഖരത്തിന് ചുറ്റും പുറം ബണ്ട് ബലപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ നടത്തിയത്. ഈ സമയത്ത് തന്റെ സ്ഥലത്തെ മരം തൊഴിലുറപ്പ് തൊഴിലാളികൾ വെട്ടി എന്നാണ് യോഹന്നാൽ തരകന്റെ ആരോപിക്കുന്നത്. മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ പി രാജീവിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. 10 ലക്ഷം രൂപ തൊഴിലുറപ്പ് തൊഴിലാളികള്‍ സ്ഥല ഉടമയ്ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നതാണ് വിധി. 10 ലക്ഷം ശിക്ഷ വിധിച്ചതിനെതിരെ മേൽകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ. 12 പേരെ പ്രതിയാക്കിയാണ് കേസ് നൽകിയത്. 130 തൊഴിലുറപ്പ് തൊഴിലാളികളികൾ സംഭവ സമയത്ത് ഉണ്ടായിട്ടും ബാക്കിയുള്ളവരെ ഒഴിവാക്കി 12 പേര്‍ക്കെതിരെ കേസ് കൊടുത്തത് വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണെന്നാണ് ആരോപണം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....