സാമ്പത്തിക തട്ടിപ്പ് കേസ് ; ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് 14 ദിവസം റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: പത്രചൗള്‍ ഭൂമി കുംഭകോണക്കേസില്‍ അറസ്റ്റിലായ ശിവസേന എം.പി സഞ്ജയ് റാവുത്തിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുംബൈ  സ്‌പെഷ്യല്‍ കോടതിയാണ് ഉത്തരവിട്ടത്. വീട്ടിലെ ഭക്ഷണവും മരുന്നും നല്‍കണമെന്നുള്ള റാവുത്തിന്റെ ആവശ്യം അനുവദിച്ച കോടതി കിടക്കയ്ക്കായുള്ള ആവശ്യം നിരസിച്ചു. ജയില്‍ നിയമപ്രകാരം അനുശാസിക്കുന്ന ക്രമീകരണങ്ങള്‍ ബന്ധപ്പെട്ടവര്‍ റാവുത്തിനായി ചെയ്യുമെന്നും ജഡ്ജി പറഞ്ഞു. ഗൊരഗോവിലെ പത്രചൗള്‍ പുനര്‍ നിര്‍മാണത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ഒന്നിനായിരുന്നു ഇ.ഡി സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തത്. ഇ.ഡിയുടെ കസ്റ്റഡി കാലാവാധി കഴിയുന്ന ഇന്ന് സ്‌പെഷ്യല്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഉത്തരവായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇരുസഭകളും നിര്‍ത്തിവെച്ചു

0
ഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

മണ്ണാർക്കാട് നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി

0
പാലക്കാട്: മണ്ണാർക്കാട് നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. എൽഡിഎഫ് - യുഡിഎഫ്...

ഡൽഹിയിലെ സിജെപി പ്രതിഷേധങ്ങളിൽ സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി

0
തിരുവനന്തപുരം: ഡൽഹിയിലെ സിജെപി പ്രതിഷേധങ്ങളിൽ സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി....

സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ക്ഷമയോടെ കാത്തിരിക്കണമെന്നും രാജ്യത്തെ ഭരണസംവിധാനങ്ങളിലും സർക്കാരിലും വിശ്വാസമർപ്പിക്കണമെന്നും ശിഖർ ധവാൻ

0
ദില്ലി: നീറ്റ്-യു.ജി പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്‍റെ...