ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ഇരുചക്രവാഹനം നിയന്ത്രണം വിട്ട് റബർ തോട്ടത്തിലേക്ക് മറിഞ്ഞതിനെ തുടർന്ന് യുവാവ് മരിച്ചു. പുതുശേരി ചാങ്ങിച്ചേത്ത് വീട്ടിൽ ജോസഫ് ജോർജിന്റെ മകൻ സിജോ ജെറിൻ ജോസഫ് (27) ആണ് മരിച്ചത്. കല്ലൂപ്പാറ പുതുശേരി ജംഗ്ഷന് സമീപം പുറമറ്റം – പുതുശേരി റോഡിലാണ് അപകടം നടന്നത്. എൻജിനീയറായ സിജോ ഞായറാഴ്ച വർക്ക് നടക്കുന്ന വിവിധ സൈറ്റുകളിൽ പോയതായിരുന്നു. തിരികെ വീട്ടിൽ എത്താൻ വൈകി.

മൊബൈൽഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ വീട്ടുകാർ രാത്രി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് ടവർ ലൊക്കേഷൻ നോക്കി പരിശോധന നടത്തിയപ്പോഴാണ് പുതുശേരിക്കു സമീപം റോഡരികിലെ കാടുപിടിച്ച റബ്ബർ തോട്ടത്തിൽ അപകടം നടന്നത് കണ്ടെത്തിയത്. തുടർന്ന് പോലീസ് മൃതദേഹം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാതാവ് അക്കാമ്മ ജോസഫ് , സഹോദരങ്ങൾ ജുബിൻ ജോസഫ് , ജൂലി മറിയം ജോസഫ്. സംസ്ക്കാരം പിന്നീട്. കീഴ് വായ്പ്പൂര് പോലീസ് മേൽ നടപടി സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...