ഒറ്റപ്പാലം : താലൂക്ക് ആശുപത്രിയുടെ അധീനതയിലുള്ള സ്ഥലവും കെട്ടിടവും അന്യായമായി നാലര പതിറ്റാണ്ട് സി.പി.എം പ്രാദേശിക നേതാവ് അധ്യക്ഷനായ സൊസൈറ്റി കൈവശംവെച്ച സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ഒറ്റപ്പാലം മുനിസിപ്പല്‍ കമ്മിറ്റി വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആശുപത്രി വികസനത്തിന് ഉപയോഗിക്കേണ്ട 14 സെന്റ് അന്യായമായി കൈവശംവെക്കുകയും സ്വകാര്യ വ്യാപാര സ്ഥാപനത്തിന് വാടകക്ക് നല്‍കുകയും ചെയ്തതാണ്. ഇങ്ങനെ അന്യായമായി കൈപ്പറ്റിയ പ്രതിഫലം തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണം. ഒരു രേഖയുമില്ലാതെ ഭൂമിയും കെട്ടിടവും കൈവശംവെച്ച സി.പി.എം നേതാവിനെതിരെ 1957ലെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുക്കണമെന്നും സി.പി.എം നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ ലീഗ് നഗരസഭ കമ്മിറ്റി പ്രസിഡന്റ് പി.എം.എ ജലീല്‍, പി.പി മുഹമ്മദ് കാസിം, മാമുക്കോയ, എം.പി അബ്ബാസ് സിദ്ദീഖ് എന്നിവര്‍ പങ്കെടുത്തു.
താലൂക്ക് ആശുപത്രിയുടെ സ്ഥലവും കെട്ടിടവും സി.പി.എം കൈവശംവെച്ച സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കണം : മുസ്ലിം ലീഗ്
RECENT NEWS
Advertisment