മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു ; രക്ഷപ്പെടുത്തിയവരിൽ ഒരാൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വര്‍ക്കല മേല്‍വെട്ടൂരില്‍ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷപ്പെടുത്തിയവരില്‍ ഒരാള്‍ മരിച്ചു. നിര്‍മാണത്തൊഴിലാളിയായ സുബി എന്ന് വിളിക്കുന്ന വികാസ്(35) ആണ് മരിച്ചത്. എസ് എന്‍ മിഷന്‍ കോളനിക്കടുത്ത് ഉദയ നഗറില്‍ മതില്‍ നിര്‍മാണത്തിനിടെ വൈകീട്ട് നാലരയോടെയാണ് ദുരന്തം സംഭവിച്ചത്. പോളച്ചിറ സ്വദേശിയായ ഉണ്ണി ആശുപത്രിയില്‍ ചികില്‍സയിലാണ്.

ആറുപേര്‍ ഉണ്ടായിരുന്നതില്‍ നാലുപേര്‍ നേരത്തെ പണിനിര്‍ത്തി പോയിരുന്നു. ബാക്കി രണ്ടു പേർ പണി തീര്‍ക്കുന്നതിന് വേണ്ടി നില്‍ക്കുകയായിരുന്നു. ഇവര്‍ രണ്ടു പേരുമാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രണ്ടു പേരെയും ജീവനോടെ തന്ന പുറത്തെടുത്തിരുന്നു. ഉടന്‍ തന്നെ വര്‍ക്കലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ മരണപ്പെടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം ഓടയിലേക്ക് തുറന്നുവിടുന്നതായി പരാതി

0
പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനല്‍ പരിസരത്തെ ഓടയിലേക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം...

റാന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം നടത്തി

0
റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം...

​പോലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ താരം...

0
മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍...

വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

0
തിരുവനന്തപുരം : വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ...