പുനലൂർ മൂവാറ്റുപുഴ ഹൈവേ : കരാറുകാരന്റെ തട്ടിപ്പ് പൊളിച്ചടുക്കി റാന്നി എം.എൽ.എ പ്രമോദ് നാരായണൻ

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത നിർമ്മാണവുമായി ബന്ധപ്പെട്ട് എസ് സി സ്കൂളിൻ്റെ മുൻവശത്ത് ബലക്ഷയം നേരിടുന്ന പഴയ കൽ കെട്ടിനു മുകളിൽ കോൺക്രീറ്റിംഗ് നടത്തിയുള്ള പ്രവൃത്തികൾ പൊളിച്ചു മാറ്റി പുതിയ കെട്ട് നിർമ്മിക്കുന്നതിന് അഡ്വ.പ്രമോദ് നാരായൺ എംഎൽഎ നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് പത്തനംതിട്ട മീഡിയ വാർത്ത നല്കിയിരുന്നു. പഴയ കെട്ടിന് മുകളിൽ നിർമ്മാണ പ്രവർത്തികൾ നടത്തുന്നതായി പരാതിയും ഉയർന്നിരുന്നു.

തുടർന്നാണ് എംഎൽഎ സ്ഥലം സന്ദർശിച്ചത്. സ്കൂളിന് മുമ്പിലെ റോഡിന്റ  ഇടുങ്ങിയ ഭാഗം  വീതികൂട്ടി നിർമ്മിക്കുന്നതിന്  കെഎസ് ടി പി അധികൃതർ , കൺസൾട്ടന്റ് എന്നിവരോടൊപ്പം പ്രത്യേക സാങ്കേതികവിദഗ്ധൻ  എന്നിവർ സംയുക്തമായി സ്ഥലപരിശോധന നടത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും എംഎൽഎ നിർദ്ദേശിച്ചു.

2018ലെ പ്രളയത്തിൽ തോടിൻ്റ വശം കെട്ടിയിരുന്ന ഭിത്തിഅടിയിലെ കല്ലുകള്‍ ഇളകി ബലക്ഷയം സംഭവിച്ചിരുന്നു, ഈ കെട്ടിനു മുകളിലായിയാണ് റോഡു നിര്‍മ്മാണ കമ്പനി ഇപ്പോൾകോണ്‍ക്രീറ്റു ചെയ്യുകയും ചെയ്ത് പണി നീക്കിയത്. ചെത്തോങ്കര എസ്.സി സ്കൂള്‍ പടിയിൽ നിന്നിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയിരുന്നു ഈ സ്ഥലത്താണ്ഇപ്പോള്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിച്ചതാണ് വിവാദമായത്.

കെ.എസ്.ടി.പി അധികൃതരുടെ സാന്നിധ്യമില്ലാതെയുള്ള ഇത്തരം നിര്‍മ്മാണം ആദ്യം മുതൽ ഉണ്ടെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. മിക്കയിടങ്ങളിലും ഇത്തരം നിലവാരമില്ലാത്ത നിര്‍മ്മാണങ്ങള്‍ ഉണ്ടന്നും. പരാതികള്‍ ധാരാളം ഉണ്ടായിട്ടും അധികൃതര്‍ അവഗണിക്കുന്നത് കരാര്‍ കമ്പനിക്ക് ലാഭം ഉണ്ടാക്കുവാനുള്ള ആരോപണം ഉയർന്നതിനെ തുടർന്നാണ് എം എൽ എ യോടോപ്പം കെ. എസ്.റ്റി.പി.ഉദ്യോഗസ്ഥരും സ്ഥലം പരിശോധനക്ക് എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...