പുതിയ വ്യാപാര ഭവന്‍ നിര്‍മ്മാണത്തിന് സ്ഥലം വാങ്ങും : 85,51,069 രൂപയുടെ ബഡ്ജറ്റിന് വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റ് ഭരണസമിതി അംഗീകാരം നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുതിയ വ്യാപാര ഭവന്‍ നിര്‍മ്മാണത്തിന് സ്ഥലം വാങ്ങുന്നത് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളുമായി കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റിന്റെ 2026 -27 വര്‍ഷത്തെ ബഡ്ജറ്റിന് ഭരണസമിതി അംഗീകാരം നല്‍കി. യുണിറ്റ് പ്രസിഡന്റ് അബു നവാസ് എം. അധ്യക്ഷത വഹിച്ച യോഗത്തില്‍ ട്രഷറര്‍ ഉല്ലാസ് പുരുഷോത്തമന്‍ 85,51,069 രൂപ വരവും 57,75,000 രൂപ ചെലവും 27,76,069 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. വിശാലമായ പാര്‍ക്കിംഗ്, കോണ്‍ഫറന്‍സ് ഹാള്‍, താമസിക്കുവാനുള്ള റൂമുകള്‍ ഉള്‍പ്പെടെയുള്ള ബഹുനില വ്യാപാരഭവന്‍ നിര്‍മ്മാണമാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയായി ഭൂമി വാങ്ങുന്നതിന് ബഡ്ജറ്റില്‍ തുക വകകൊള്ളിച്ചിട്ടുണ്ട്. പത്തനംതിട്ട യൂണിറ്റിന് നഗര ഹൃദയത്തില്‍ തന്നെ വ്യാപാരഭവന്‍ നിലവിലുണ്ട്. ഇത് നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂടുതല്‍ വിശാലമായ വ്യാപാരഭവന്‍ നിര്‍മ്മാണമാണ് പുതിയ ഭരണസമിതി ലക്ഷ്യമിടുന്നത്.

ആറു മാസത്തിനുള്ളില്‍ നഗര പരിധിയിലെ 1500 വ്യാപാരികളെ അംഗങ്ങളാക്കിക്കൊണ്ട് ജില്ലയിലെ ഏറ്റവും വലിയ യൂണിറ്റായി പത്തനംതിട്ട യൂണിറ്റ് മാറുമെന്നും ജില്ലാക്കമ്മിറ്റിയുടെ സ്നേഹസ്പര്‍ശം പദ്ധതിയിലൂടെ വ്യാപാരികളുടെ കുടുംബത്തെ സംരക്ഷിക്കുമെന്നും പ്രസിഡന്റ് അബു നവാസ്, ജനറല്‍ സെക്രട്ടറി കെ.സി വര്‍ഗീസ്‌ എന്നിവര്‍ പറഞ്ഞു. യൂത്ത് വിംഗ്, വനിതാ വിംഗ് യൂണിറ്റുകള്‍ ഉടന്‍ രൂപീകരിക്കും. വിനോദയാത്ര, കുടുംബസംഗമം എന്നിവ സംഘടിപ്പിക്കും. വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കണ്‍വീനര്‍മാരെയും തെരഞ്ഞെടുത്തു. എന്‍.എ.നൈസാം, സാം പാറപ്പാട്ട്, മിത്രന്‍ റ്റി.വി (മെമ്പര്‍ഷിപ്പ് കാമ്പയിന്‍), ശശി ഐസക് (പ്രവര്‍ത്തനഫണ്ട് സമാഹരണം), സാം പാറപ്പാട്ട് (പുതിയ വ്യാപാരഭവന്‍ നിര്‍മ്മാണം), അബു നവാസ് എം. (യൂത്ത് വിംഗ്, വനിതാ വിംഗ് രൂപീകരണം), ജോര്‍ജ്ജ് വര്‍ഗീസ്‌ തെങ്ങുംതറയില്‍ (സ്നേഹസ്പര്‍ശം), ഗീവര്‍ ജോസ് കുന്നംകുളം (പരസ്പര സഹായ പദ്ധതി), ആര്‍.അയ്യപ്പന്‍ (ചാരിറ്റി), മുരളീധരന്‍ ആര്‍. (കുടുംബസംഗമം), പ്രകാശ് ഇഞ്ചത്താനം (വിനോദയാത്ര), സജി എം.ജോര്‍ജ്ജ് (കലണ്ടര്‍), അഹമ്മദ് സാലി (വ്യാപാരി ഡയറക്ടറി). എല്ലാ സബ് കമ്മിറ്റികളിലും പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ അംഗങ്ങള്‍ ആയിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...