ഇലന്തൂരില്‍ പട്ടികജാതി പട്ടികവര്‍ഗ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ മോണിറ്ററിങ് കമ്മിറ്റി യോഗം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ അബിന്‍ വര്‍ക്കി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സജിവ് ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അജി അലക്‌സ്, ഇലന്തൂര്‍ ബ്ലോക്ക് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കല അജിത്, ആറന്മുള, ഇലന്തൂര്‍ നിയോജക മണ്ഡലങ്ങളിലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷര്‍, സെക്രട്ടറിമാര്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, പട്ടികജാതി പട്ടികവര്‍ഗ വികസന ഓഫീസര്‍മാര്‍, പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2025-26 സാമ്പത്തിക വര്‍ഷം നടപ്പാക്കിയ വിവിധ എസ്.സി.പി ഫണ്ടുകളുടെ തുക വിനിയോഗം, കോര്‍പ്പസ് ഫണ്ട് പദ്ധതി, അംബേദ്കര്‍ ഗ്രാമവികസന പദ്ധതി എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പദ്ധതി നടത്തിപ്പിലെ പോരായ്മകളും വെല്ലുവിളികളും പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...