നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് : 23 അപേക്ഷകള്‍ തീര്‍പ്പാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്ന നാഷണല്‍ ട്രസ്റ്റ് ജില്ലാതല ഹിയറിംഗില്‍ 23 അപേക്ഷകള്‍ തീര്‍പ്പാക്കി. പത്തനംതിട്ട ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹിയറിംഗില്‍ 24 അപേക്ഷ പരിഗണിച്ചു. ഈ അപേക്ഷകളില്‍ ഒരെണ്ണം തുടര്‍ നടപടിക്കായി മാറ്റി. വീട്ടിലേയ്ക്ക് വഴി സംബന്ധിച്ച രണ്ടു കേസുകള്‍ പരിഹരിക്കാന്‍ അതാത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബുദ്ധിവൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാര്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികളുടെ നിയമപരമായ സംരക്ഷണമാണ് ഹിയറിംഗിലൂടെ സാധ്യമാക്കിയത്. ജില്ലാ നിയമ ഓഫീസര്‍ കെ.സോണിഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംല ബീഗം, ഡി.എല്‍.എസ്.എ സെക്രട്ടറി ആനി വര്‍ഗീസ്, അഡീഷണല്‍ എസ്.പി ടി.ബി വിജയന്‍, നാഷണല്‍ ട്രസ്റ്റ് ജില്ലാ സമിതി കണ്‍വീനര്‍ കെ.പി രമേശ്, അംഗം കെ.എം കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...