ഉരുൾപൊട്ടൽ ദുരന്തം ; സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍, വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം രംഗത്ത്

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കൈ: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളുലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരെ കണ്ടെത്താനുള്ള തിരച്ചിൽ ദൗത്യം അഞ്ചാംദിനത്തിലേക്ക്. ശനിയാഴ്ച രാവിലെ എട്ടോടെ പരിശോധന ആരംഭിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ. ഓരോ സംഘത്തിനൊപ്പം വനംവകുപ്പ് ഉദ്യോ​ഗസ്ഥരുമുണ്ട്. മുണ്ടക്കൈ, ചൂരൽമല, വെള്ളാർമല സ്കൂൾ, പുഞ്ചിരിമട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് ശനിയാഴ്ച പരിശോധന. പ്രദേശത്തെ പുഴയിലും സൈന്യം പരിശോധന നടത്തും. യന്ത്രസാമ​ഗ്രികളുമായാണ് രക്ഷാപ്രവർത്തകർ സ്ഥലത്തേക്കെത്തുന്നത്. അതേസമയം, ഉരുൾവെള്ളത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ദുരന്തഭൂമിയിലെത്തി അവിടെ ജീവിച്ചിരുന്നുവെന്നതിന്റെ രേഖകൾ തിരഞ്ഞ് നിരവധി പേരാണ് ദുരന്തഭൂമിയിലേക്ക് എത്തുന്നത്. ഇക്കാര്യത്തിൽ വിവിധ വകുപ്പുകൾ ഉദ്യോഗസ്ഥതലത്തിൽ യോഗംചേർന്ന് നടപടികളെടുക്കുമെന്നാണ് വിവരം. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഓൺലൈനിൽ കിട്ടുമെന്നതിനാൽ ലഭ്യമാക്കുന്നതിന് മറ്റു തടസ്സങ്ങളില്ല. ഭൂമിസംബന്ധമായ രേഖകൾ നൽകാൻ റവന്യുവകുപ്പിന്റെ വിശദപരിശോധന വേണ്ടിവരും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്തിനെതിരായ ഗൂഢാലോചന കേസ് ; പി.എഫ്.ഐ നേതാക്കൾക്കെതിരെ വിചാരണ തുടങ്ങുന്നു, ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങൾ

0
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനും രാജ്യസുരക്ഷയെ വെല്ലുവിളിക്കാനും ഗൂഢാലോചന നടത്തിയെന്നാരോപിച്ച് നിരോധിത...

ജോലിക്കിടെ അപകടം; കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

0
കൊല്ലം: കൊല്ലം പുത്തൂരില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ചവറ സ്വദേശി...

വിയറ്റ്‌നാം ബോട്ട് അപകടം; മരിച്ചവരില്‍ കൊട്ടാരക്കര സ്വദേശികളായ ദമ്പതികളും

0
ന്യൂഡല്‍ഹി: വിയറ്റ്‌നാമിലെ ബോട്ട് അപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും. കൊട്ടാരക്കര സ്വദേശികളായ...

പ്രിയദർശനി ബസിന് ബ്രേക്ക് നഷ്ടപ്പെട്ടു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായി

0
തിരുവനന്തപുരം: പൊന്മുടിയില്‍ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍...