മടവീഴ്ച ; ഏനാത്ത് കരിപ്പാൽ ഏലായിലെ നെൽക്കൃഷി നശിച്ചു

For full experience, Download our mobile application:
Get it on Google Play

ഏനാത്ത് : ശക്തമായ മഴയിൽ വീണ്ടും നെൽക്കൃഷിക്കു നാശം. കളമല കരിപ്പാൽ ഏലായിലെ നെൽക്കൃഷിയാണ് കുത്തൊഴുക്കിൽ നശിച്ചത്. വിത്ത് വിതച്ച് ദിവസങ്ങൾക്കുള്ളിൽ മഴ ശക്തമായതോടെ ആദ്യം വിത്ത് ഒഴുക്കിൽപെട്ട് നഷ്ടം നേരിട്ടിരുന്നു. ശേഷിച്ച വിത്ത് മുളച്ച് നെൽച്ചെടി പാകമായി തുടങ്ങിയപ്പോഴാണ് വീണ്ടും മഴ ശക്തമായത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ മട പൊട്ടിയും ഏലായുടെ സമീപത്തെ തോടിന്റെ സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്തു കൂടിയും കൃഷിയിടത്തിലേക്ക് വെള്ളം ഇരച്ചു കയറി.
രണ്ടേക്കർ നിലത്തിലെ കൃഷിക്ക് നാശം നേരിട്ടതായി കർഷകനായ ബഷീർ പറഞ്ഞു.

ഓണക്കൊയ്ത്ത് ലക്ഷ്യമിട്ടിറക്കിയ കൃഷിയ്ക്കാണ് മഴയിൽ നാശം നേരിട്ടത്. തോടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനും നടപടിയില്ല. സമീപ പ്രദേശങ്ങളിൽ നിന്നുള്ള വെള്ളവും പാടശേഖരത്തിലൂടെ ഒഴുകിയാണിപ്പോൾ തോട്ടിൽ പതിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഏലായിൽ കൃഷി നാശം നേരിടുകയാണ്. മഴ ശക്തമായാൽ ജല വിധാനം നിയന്ത്രിക്കാനും കർഷകർക്ക് കഴിയുന്നില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആശങ്കയ്ക്ക് വിരാമം ; ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. 23 കാരി...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....

വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

0
കൊച്ചി: മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു...

പിഎംഎൽഎ നടപടി : തൃണമൂൽ കോൺഗ്രസിന്റെ ₹440.42 കോടി നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ...

0
കൊൽക്കൊത്ത: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (PMLA) ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ...