ഗോവിന്ദച്ചാമി ചാടിയത് ജയിലിലെ കൊടും ക്രിമിനലുകളെ പാര്‍പ്പിക്കുന്ന അതീവ സുരക്ഷാ ബ്ലോക്കില്‍ നിന്ന്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ചാടിയത് ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കില്‍ നിന്ന്. കൊടും ക്രിമിനലുകളെ പാര്‍പ്പിക്കുന്ന പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടിയത്. ജയിലില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ പാര്‍പ്പിക്കുന്ന ബ്ലോക്കാണിത്. ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ അതീവ സുരക്ഷാ ബ്ലോക്ക് ആക്കിയിരുന്നു. ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന സമയത്ത് ബ്ലോക്കില്‍ മൂന്ന് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. കണ്ണൂര്‍ ജയിലില്‍ ജീവനക്കാരുടെ വലിയ കുറവുണ്ടെന്നും ആരോപണമുയരുന്നുണ്ട്. ജീവനക്കാരുടെ കുറവ് ജയിലിന്റെ സുരക്ഷയെയാണ് ബാധിക്കുന്നത്. ഒരു ഹെഡ് വാര്‍ഡനും രണ്ട് വാര്‍ഡന്‍മാരും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് മുഴുവന്‍ സമയ ഡ്യൂട്ടിയുളള ഇടമാണ് പത്താം ബ്ലോക്ക്.

ഉണര്‍ന്നിരിക്കുന്ന തടവുകാരെ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും ഡ്യൂട്ടിയില്‍ ഉളളവര്‍ വരാന്തയിലൂടെ മുഴുവന്‍ സമയവും നടക്കും. സ്‌ക്വയര്‍ ആകൃതിയിലാണ് ബ്ലോക്ക്. രണ്ട് എല്‍ തിരിച്ചിട്ട രീതിയിലാണ് ബ്ലോക്ക് കെട്ടിടങ്ങള്‍. അതീവ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേകം നിര്‍മ്മിച്ചതാണ്. പത്താം ബ്ലോക്കിന് പ്രത്യേകം വേറെ മതിലും ഗേറ്റുമുണ്ട്. പുറത്തിറങ്ങിയാല്‍ നാല് ഭാഗവും ചുമരാണ്. അത് കടന്നുവേണം പ്രധാന മതിലിന് അടുത്ത് എത്താന്‍. മതിലിനോട് ചേര്‍ന്ന് പത്തടി ആഴത്തില്‍ കുഴിയുണ്ട്. വാള്‍ ഡ്യൂട്ടി പകല്‍ സമയത്ത് ഉദ്യോഗസ്ഥന്‍ വേറെയുണ്ടാകും. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരാള്‍ പത്താം ബ്ലോക്കില്‍ നിന്ന് ജയില്‍ ചാടിയിരുന്നു. അന്ന് ഭക്ഷണം ക്രമീകരിച്ച് ശരീരം മെലിഞ്ഞ് പ്രത്യേകം തയ്യാറെടുപ്പ് നടത്തിയാണ് അയാള്‍ ജയിലിന്റെ മതില്‍ ചാടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...