23.2 C
Pathanāmthitta
Tuesday, November 30, 2021 2:08 am
Advertisment

വന്ധ്യതയുടെ കാരണങ്ങള്‍ ; വന്ധ്യതയ്ക്കു പരിഹാരമായി നൂതന ചികിത്സകള്‍

പുരുഷന്മാരില്‍ ബീജത്തിന്റെ ചലനശേഷിക്കുറവ്, സ്ഖലന പ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ശാരീരികബന്ധത്തിനുണ്ടാകുന്ന തടസ്സങ്ങള്‍, ബീജം തീരെ ഇല്ലാത്ത അവസ്ഥ, വെരിക്കോസ് വെയിന്‍, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ വന്ധ്യതയ്ക്കു കാരണമാകാം. സ്ത്രീകളില്‍ പി.സി.ഒ.എസ് (പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോം), എന്‍ഡോമെഡ്രിയോസിസ്, ട്യൂബിലുണ്ടാകുന്ന ഗര്‍ഭധാരണം, ക്രമം തെറ്റിയ ആര്‍ത്തവം, ജന്മനാ ഗര്‍ഭ പാത്രത്തിനുള്ള തകരാറുകള്‍, ട്യൂബല്‍ ബ്ലോക്ക്, പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ് തുടങ്ങിയവ വന്ധ്യതയുടെ കാരണങ്ങള്‍ ആണ്. അമിതവണ്ണവും വന്ധ്യതയിലേക്ക് നയിക്കാം.

വിവാഹവും ഗര്‍ഭധാരണവും വൈകുന്നത് വന്ധ്യതയ്ക്ക് വഴിയൊരുക്കും. പ്രായം കൂടുന്നതിനനുസരിച്ച് സ്ത്രീകളില്‍ അണ്ഡോല്‍പാദനവും പുരുഷന്‍മാരില്‍ ബീജാണുക്കളുടെ ചലനശേഷിയും കുറയുന്നു. കൂടാതെ പ്രായം കൂടുന്നതിനനുസരിച്ച് സ്ത്രീകളിലും പുരുഷന്‍മാരിലും അണ്ഡത്തിന്റെയും ബീജത്തിന്റെയും ഗുണമേന്മ കുറയുന്നു. ഈ സാഹചര്യത്തില്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യത കുറയുന്നു. അണ്ഡത്തിന്റെയും ബീജത്തിന്റെയും ഗുണമേന്മ കുറവാണെങ്കില്‍ ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത 20-30 ശതമാനം മാത്രമാണ്. നാല്പത് വയസുകഴിഞ്ഞ സ്ത്രീകളില്‍ അണ്ഡോല്‍പാദനത്തിനും ഗര്‍ഭധാരണത്തിനുമുള്ള സാധ്യത 5 ശതമാനം മാത്രമാണ്.

നൂതന ചികിത്സകള്‍
പുരുഷ ശരീരത്തില്‍ നിന്ന് ബീജാണു എടുത്ത് അണ്ഡത്തിനകത്ത് കുത്തിവെയ്ക്കുന്ന ചികിത്സാരീതിയായ ഐസിഎസ്‌ഐ, (ICSI-Intracytoplasmic Sperm Injection) ഐവിഎഫ് (IVF- In Vitro Fertilization), എന്നിവ നൂതന ചികിത്സാരീതികളാണ്. അതില്‍പ്പെടുന്ന മറ്റൊരു നൂതന ചികിത്സാരീതിയാണ് ഐഎംഎസ്‌ഐ (IMSI – Intracytoplasmic Morphologically Selected Sperm Injection). ഈ രീതിയിലൂടെ സാധാരണയായി മൈക്രോസ്‌കോപ്പില്‍ കാണുന്നതിനേക്കാള്‍ 20 മടങ്ങ് (20 times Higher Magnification) വലുതായി ബീജാണുക്കളെ കാണാനാകും.

അതിനാല്‍ ഏറ്റവും നല്ല ബീജാണു തെരഞ്ഞെടുത്ത് ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭധാരണം സാധ്യമാക്കാനാകും. കോഴിമുട്ട വിരിയുമ്പോള്‍ തോടുപൊട്ടി കുഞ്ഞുങ്ങള്‍ പുറത്തേക്കുവരാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തില്‍ തോട് പൊളിച്ചുകൊടുക്കാറുണ്ട്. അതുപോലെ പ്രായമായ ചിലസ്ത്രീകളിലും ഭ്രൂണം വികസിച്ചുകഴിയുമ്പോള്‍ പുറത്തേക്ക് വരാന്‍ ബുദ്ധി മുട്ടുണ്ടാകാറുണ്ട്. ഈ സാഹചര്യത്തില്‍ ലേസര്‍ അസിസ്റ്റഡ് ഹാച്ചിംഗ് പ്രക്രിയയിലൂടെ ഭ്രൂണം പുറത്തേക്ക് കൊണ്ടുവന്ന് ഗര്‍ഭധാരണം സാധ്യമാക്കാവുന്നതാണ്. ഭ്രൂണം ഫ്രീസ്‌ചെയ്ത് സൂക്ഷിച്ചുവെയ്ക്കുന്ന ശാസ്ത്രരീതിയാണ് എംബ്രിയോ ഫ്രീസിങ്ങ്.
ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് കീമോതെറാപ്പി/റേഡിയോതെറാപ്പിക്ക് മുമ്പ് അവരുടെ അണ്ഡം ഈ രീതിയില്‍ സൂക്ഷിച്ചുവെയ്ക്കാം.

ക്യാന്‍സര്‍ ചികിത്സ കഴിഞ്ഞ് ഐവിഎഫ് ട്രീറ്റ്‌മെന്റിലൂടെ ഗര്‍ഭധാരണത്തിന് ശ്രമിക്കാം. കുറച്ചുകാലം കഴിഞ്ഞു കുട്ടികള്‍ മതി എന്നാഗ്രഹിക്കുന്നവര്‍ക്കും ഈ രീതി പരീക്ഷിക്കാവുന്നതാണ്. വിദൂരരാജ്യങ്ങളില്‍ ജോലിചെയ്യുന്ന ഭര്‍ത്താക്കന്മാരുടെ ബീജാണു എടുത്ത് ഫ്രീസ് ചെയ്ത് അവരുടെ അഭാവത്തിലും ഗര്‍ഭധാരണം നടത്താന്‍ സാധിക്കും. അഞ്ചോ, ആറോ ദിവസം വരെ ഭ്രൂണത്തെ പുറത്ത് വളര്‍ത്തിയ ശേഷം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന രീതിയാണ് ബ്ലാസ്റ്റോസിസ്റ്റ് ട്രാന്‍സ്ഫര്‍. ഐവിഎഫ് ചികിത്സാരീതി തുടങ്ങിയകാലത്ത് മുന്നു നാല് ഭ്രൂണങ്ങളെ ഒരുമിച്ച് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചതിനുശേഷം നാലു ഭ്രൂണങ്ങളും നിലനില്ക്കുകയാണങ്കില്‍ ഒന്നോ രണ്ടോ ഭ്രൂണങ്ങളെ നിലനിര്‍ത്തിയിട്ട് ബാക്കിയുള്ളവയെ മരുന്ന് വെച്ച് നീക്കം ചെയ്തിരുന്നു.

എന്നാല്‍ ബ്ലാസ്റ്റോസിസ്റ്റ് ട്രാന്‍സ്ഫര്‍ നിലവില്‍ വന്നതോടെ ഒരു ഭ്രൂണം മാത്രം നിക്ഷേപിച്ചാല്‍ മതി എന്നത് ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇത്തരത്തില്‍ ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ഐ.വി.എഫ് ചികിത്സയ്ക്ക് 80 ശതമാനം വിജയസാധ്യതയുണ്ട്. ഐവിഎഫില്‍ ഏറ്റവും പ്രധാനം ഗര്‍ഭാശയത്തിന്റെയും ഭ്രൂണത്തിന്റെയും ഗുണമേന്മയാണ്. അണ്ഡവും ബീജവും ഗുണമേന്മയുള്ളതാണെങ്കില്‍ ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാനുള്ള സാധ്യത കൂടുന്നു. ലോ കോസ്റ്റ് ഐവിഎഫില്‍, ചെലവ് കുറഞ്ഞ ഇഞ്ചെക്ഷനിലൂടെയാണ് ഐവിഎഫ് ചികിത്സ ചെയ്യുന്നത്.

നൂതനമായ മറ്റു രണ്ടു ചികിത്സാരീതികളാണ് പിജിഡി (PGD -Pre Implantation Genetic Diagnosis), പി ജി എസ് (PGS- Pre Implantation Genetic Screening) എന്നിവ. ഗര്‍ഭപാത്രത്തില്‍ ഭ്രൂണത്തെ നിക്ഷേപിക്കുന്നതിനുമുന്‍പ് തന്നെ കുഞ്ഞിന്റെ ക്രോമോസോമിനെപ്പറ്റിപഠിച്ച് പാരമ്പര്യ രോഗങ്ങളുണ്ടെങ്കില്‍ അത് വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ച് ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ചികിത്സാരീതിയാണിത്. ഇതിലൂടെ സിംഗിള്‍ ജീന്‍ ഡിസോര്‍ഡര്‍ ആയ ഹീമോഫീലിയ, സിക്കിള്‍ സെല്‍ ഡിസീസ്, സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോപ്പി എന്നിങ്ങനെ പരമ്പരാഗതമായി കുഞ്ഞുങ്ങള്‍ക്ക് പിടിപെടാനിടയുള്ള രോഗങ്ങളെ കണ്ടുപിടിക്കാനാകും.

3ഡി ലാപ്രോസ്‌കോപ്പി നിലവില്‍ വന്നതോടുകൂടി അവയവങ്ങള്‍ വ്യക്തമായി കാണുന്നതിനും അതിലൂടെ വിജയകരമായി ശസ്ത്രക്രിയ ചെയ്യുന്നതിനും സാധിക്കുന്നു. ഈ രീതിയിലൂടെ വന്ധ്യതാപ്രശ്‌നങ്ങള്‍ പരിഹരിച്ച് ഗര്‍ഭധാരണം സാധ്യമാക്കാനാകുന്നു. പുരുഷന്മാര്‍ക്കുള്ള ഏറ്റവും നൂതനമായ ഒരു ചികിത്സാരീതിയാണ് മൈക്രോസര്‍ജിക്കല്‍ ടെസ്റ്റിക്യുലാര്‍ സ്‌പേം എക്‌സ്ട്രാക്ഷന്‍ (Micro -TESE). ഇതിലൂടെ ഒട്ടും ബീജാണുക്കളില്ലാത്തവരില്‍ പോലും മൈക്രോസ്‌കോപ്പിന്റെ സഹായത്താല്‍ ബീജാണുക്കളെ തെരഞ്ഞെടുക്കാനാകും. മുകളില്‍ വിവരിച്ച നൂതന ചികിത്സാ രീതികളെല്ലാം വന്ധ്യതാ നിവാരണത്തിന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന കേരളത്തിലെ പ്രമുഖ ആശുപത്രികളില്‍ ഒന്നായ അടൂരിലെ ലൈഫ്‌ലൈന്‍ ആശുപത്രിയില്‍ ലഭ്യമാണ്.


ഡോക്ടര്‍ – സിറിയക് പാപ്പച്ചന്‍ കണ്‍സല്‍ട്ടന്റ് ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റ് ആന്റ് ലാപ്രോസ്‌കോപിക് സര്‍ജന്‍.
ഡോക്ടര്‍ – കൃപ റേച്ചല്‍ ഫിലിപ് കണ്‍സല്‍ട്ടന്റ് ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റ് .
ദി ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍, അടൂര്‍ (ശാഖകള്‍ – പനംമ്പള്ളിനഗര്‍, കൊച്ചി / കടപ്പാക്കട, കൊല്ലം)
ഫോണ്‍ : 94 00 55 55 77, 91 886 193 01, 04734219500, 04842960797, 0474276 3377

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular