തിരുവല്ല നഗര മധ്യത്തില്‍ വന്‍ തീ പിടുത്തം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നഗര മധ്യത്തില്‍ വന്‍ തീ പിടുത്തം. കെ എസ് ആർ ടി സി ടെർമിനലിനു സമീപത്തെ രാഗം ടെക്സ്റ്റയിൽസിൽ കെട്ടിടത്തിലാണ് തീ പടര്‍ന്നു പിടിച്ചത്. ഇന്നലെ രാത്രി 10.30 ന് ആണ് ടെക്സ്റ്റയിൽസിന്റെ മുകളിലത്തെ നിലയിലെ ഗോഡൗണിൽ തീപടർന്നത്. കെ എസ് ആർ ടി സി സ്റ്റാന്റിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ ഇവിടെ നിന്ന് പുക ഉയരുന്നത് കണ്ട് അഗ്നിരക്ഷാ സേനയിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഇവർ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു.

അഗ്നി രക്ഷാ സേനയുടെ നാലു യൂണിറ്റ് സ്ഥലത്ത് എത്തി രാത്രി വൈകി തീ നിയന്ത്രണവിധേയമാക്കി. ഇവിടെ നിന്ന് വൻ ശബ്ദം ഉണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു. എസി ഉൾപ്പെടെ പൊട്ടിത്തെറിച്ചിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമത്തിനിടയിൽ ഒന്നാം നിലയിൽ നിന്ന് വീണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. വിവരം അറിഞ്ഞു വലിയ ജനക്കൂട്ടം സ്ഥലത്തെത്തി. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. സമീപത്തെ കടകളിൽ തീ പടരാതിരുന്നത് മൂലം വൻ ദുരന്തം ഒഴിവായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...

ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം ; എം.ജി സിൻഡിക്കേറ്റ് തുടരന്വേഷണം പ്രഖ്യാപിച്ചു

0
കോട്ടയം : മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ എസ്.എഫ്.ഐ. മുൻ...