സബ്‌സിഡി ഡീസൽ നിയമവിരുദ്ധമായി കടത്തുകയും വിൽപന നടത്തുകയും ചെയ്ത വൻ സംഘത്തെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്ത് സമുദ്ര അതിർത്തിക്കുള്ളിൽ സബ്‌സിഡി ഡീസൽ നിയമവിരുദ്ധമായി കടത്തുകയും വിൽപന നടത്തുകയും ചെയ്ത വൻ സംഘത്തെ കോസ്റ്റ് ഗാർഡ് പിടികൂടി. ആഭ്യന്തര മന്ത്രാലയം നടത്തിയ നിർണ്ണായകമായ ഈ നീക്കത്തിൽ കപ്പൽ ക്യാപ്റ്റൻ ഉൾപ്പെടെ 18 പേരെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന്‍റെ വിഭവങ്ങൾ ചോർത്തുന്നത് തടയുന്നതിനായി കോസ്റ്റ് ഗാർഡ് വിന്യസിച്ച അത്യാധുനിക നിരീക്ഷണ ഡ്രോണുകളാണ് ഈ കള്ളക്കടത്ത് സംഘത്തെ കണ്ടെത്തിയത്.

പട്രോളിംഗിനിടെ ഡ്രോൺ ദൃശ്യങ്ങളിൽ സംശയാസ്പദമായ രീതിയിൽ ഒരു കപ്പൽ ശ്രദ്ധയിൽപ്പെട്ടതോടെ കോസ്റ്റ് ഗാർഡിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി കപ്പൽ വളയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ, കുവൈത്തിലെ കപ്പലുകൾക്ക് കുറഞ്ഞ നിരക്കിൽ നൽകുന്ന സബ്‌സിഡി ഡീസൽ നിയമവിരുദ്ധമായി മറ്റ് കപ്പലുകൾക്ക് മറിച്ചുവിൽക്കുന്നതായി കണ്ടെത്തി. പണമിടപാടുകൾ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് നടത്തിയിരുന്നത്. സബ്‌സിഡി നിയമങ്ങളുടെയും സമുദ്ര ഗതാഗത ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇവർ നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത 18 പേരെയും കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

0
മലപ്പുറം: ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ...

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...