വൻ തോതിൽ തൊഴിലവസരങ്ങളും ഉയർന്ന ശമ്പളവും ; ജീവനക്കാർക്ക് നിരവധി ആനുകൂല്യങ്ങളുമായി ആപ്പിൾ സ്റ്റോർ

For full experience, Download our mobile application:
Get it on Google Play

മുംബൈ: ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന രാജ്യത്തെ ആദ്യ സ്റ്റോറുകളിലേക്ക് ജീവനക്കാരെ തേടുകയാണ് കമ്പനി. അടുത്തിടെ തുറന്ന മുംബൈയിലും ഡൽഹിയിലുമാണ് നിരവധി ആനുകൂല്യങ്ങളോട് കൂടി കമ്പനി ഉദ്യോഗാർത്ഥികളെ അന്വേഷിക്കുന്നത്. മുംബൈ സ്റ്റോറിൽ ആവശ്യത്തിൽ കൂടുതൽ ജീവനക്കാരുണ്ടെങ്കിലും ഇപ്പോഴും നിയമനം നടക്കുന്നുണ്ട്. ജീവനക്കാർക്ക് ഉയർന്ന ശമ്പള വാഗ്ദാനമാണ് കമ്പനി മുന്നോട്ട് വെയ്‌ക്കുന്നത്.മുംബൈയിലും ഡൽഹിയിലുമായി 170-ലധികം ജീവനക്കാരെയാണ് ഇതുവരെ കമ്പനി നിയമിച്ചത്.

ക്രിയേറ്റീവ്, ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്, ഓപ്പറേഷൻ എക്സ്പെർട്ട്, ബിസിനസ് എക്സ്പേർട്ട് എന്നീ തസ്തികകളിലേയ്‌ക്കാണ് നിലവിൽ നിയമനം നടക്കുന്നത്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രാദേശിക ഭാഷ നന്നായിട്ട് കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം എന്ന നിബന്ധനയും കമ്പനി പറയുന്നു. എന്നാൽ ജോലിയ്‌ക്കായുള്ള വിദ്യാഭ്യാസ യോഗ്യത കമ്പനി വ്യക്തമാക്കിയിട്ടില്ല. എംഎസ്‌സിഐടി, എംബിഎ, എഞ്ചിനീയർമാർ, ബിസിഎം,എംസിഎ ബിരുദധാരികളെയാണ് കമ്പനിയിൽ നിയമിച്ചിരിക്കുന്നത്. ആപ്പിൾ സ്റ്റോർ ജീവനക്കാർക്ക് ഉയർന്ന ശബളമാണ് കമ്പനി നൽകുന്നത്. റീട്ടെയിൽ സ്റ്റോർ ജീവനക്കാർക്ക് ഒരു ലക്ഷത്തിലധികം രൂപയാണ് ശമ്പളം.

ഈ തുക രാജ്യത്തെ മറ്റ് റീട്ടെയിൽ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളത്തേക്കാൾ ഉയർന്നതാണ്. റീട്ടെയിൽ സ്റ്റോർ ജീവനക്കാർക്ക് സ്റ്റോക്ക് ഗ്രാന്റുകൾ, ഇൻഷുറൻസ്, അവധികൾ, തുടർ പഠനത്തിനുള്ള സാമ്പത്തിക സഹായം, എന്നീ ആനുകൂല്യങ്ങൾക്ക് പുറമേ ആപ്പിൾ ഉത്പന്നങ്ങൾക്ക് ഓഫറും കമ്പനി അനുവദിക്കുന്നുണ്ട്.സ്റ്റോറിൽ 20-ൽ പരം ഭാഷകൾ സംസാരിക്കുന്ന നൂറിലധികം ജീവനക്കാർ ഉണ്ടായിരിക്കും. രാവിലെ 11 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രവർത്തനസമയം. ഐഫോണുകൾ, ഐപാഡുകൾ, ആപ്പിൾ വാച്ചുകൾ, മാക്ക്ബുക്ക്, ആപ്പിൾ ടിവി തുടങ്ങീ കമ്പനി പുറത്തിറക്കുന്ന ഉപകരണങ്ങളെല്ലാം ഇവിടെ ലഭ്യമാകുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...