കൊച്ചിയിലെ അവസാന ജൂതവനിത ക്വീനി ഹലേഗ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിലെ അവസാനത്തെ ജൂതയും അന്തരിച്ചു. 89 വയസ്സുകാരി ക്വീനി ഹലേഗയാണ് മരിച്ചത്. പ്രമുഖ വ്യവസായിയും, കൊച്ചിയില്‍ ആദ്യമായി വൈദ്യുതി എത്തിക്കുകയും ബോട്ട് സര്‍വീസ് ആരംഭിക്കുകയും ചെയ്ത ജൂതവംശജന്‍ എസ് കോഡറിന്റെ (സാറ്റു കോഡര്‍) മകളാണ്. ക്വീനി ഹലേഗ്വയുടെ സംസ്കാരം ഞായറാഴ്ച മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയിൽ നടന്നു. ക്വീനിയുടെ ഭർത്താവ് സാമുവൽ ഹലേഗ്വ 2009ൽ മരിച്ചിരുന്നു. ഭർത്താവ് സാമുവേലിന്റെ കല്ലറയ്ക്കരികിൽ അന്തിയുറങ്ങണമെന്നായിരുന്നു ക്വീനിയുടെ ആഗ്രഹം. ക്വീനിയുടെയും സാമുവലിന്റെയും മക്കൾ അമേരിക്കയിലാണ്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ കമ്പനികളുടെ ഏജന്റും കേരളത്തിലെ ആദ്യ വൈദ്യുതി വിതരണ കമ്പനിയായ കൊച്ചിൻ ഇലക്ട്രിക് കമ്പനിയുടെ ഉടമയുമായിരുന്നു ക്വീനിയുടെ പിതാവ് എസ് കോഡർ. കൊച്ചിയിലെ പ്രശസ്തമായ സീലോർഡ് ഹോട്ടൽ, കോഡർ നിർമിച്ചതാണ്. ക്വീനിയുടെ ഭർത്താവ് സാമുവൽ ഹലേഗ്വ ചേർത്തലയിലെ ഏറ്റവും വലിയ ഭൂപ്രഭുവായിരുന്നു.

ക്വീനി ഹലേ​ഗ്വയുടെ മരണത്തോടെ കൊച്ചിയിലെ ജൂതവംശ ചരിത്രം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ ഇനി അവശേഷിക്കുന്നത് ഒരേയൊരു യഹൂദൻ മാത്രമാണ്. പരദേശി സിനഗോഗ് മാനേജിങ് ട്രസ്റ്റിയായിരുന്ന ക്വീനിയുടെ ഭർതൃസഹോദരിയുടെ മകൻ 65 വയസ്സുകാരനായ കീത്ത് ഹലേഗ്വയാണ് ഇനി കൊച്ചിയിൽ അവശേഷിക്കുന്ന ഏക ജൂതൻ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ മുന്നറിയിപ്പിൽ മാറ്റം ; മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. മഴ മുന്നറിയിപ്പിൽ മാറ്റം വന്നതായി...

കടലിലേക്ക് ജലം ഒഴുകിപ്പോകുന്നില്ല ; കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുന്നു

0
ആലപ്പുഴ: കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുന്നു. കടലിലേക്ക് ജലം ഒഴുകിപ്പോകാത്തതാണ്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ആറ് പ്രതികൾക്ക് കൂടി ജാമ്യം

0
കൊച്ചി: പിണറായി വിജയന്‍റെ വീട്ടിൽ പരിശോധനക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ചോടി

0
കൊല്ലം: കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു. പള്ളിശേരിക്കൽ...