അടൂർ : കഴിഞ്ഞ തവണ മൂന്നാംസ്ഥാനത്ത്. ഇത്തവണ ഒന്നാമത്. അടൂർ മണ്ഡലം ആന്റോ തിരിച്ചുപിടിച്ചു. 2019-ൽ മൂന്നാം സ്ഥാനത്തായിരുന്ന ആന്റോയെ ഇത്തവണ രണ്ടായിരത്തി അഞ്ഞൂറോളം വോട്ടിന്റെ ഭൂരിപക്ഷം നൽകിയാണ് അടൂർ പിന്തുണച്ചത്. 2019-ലെ തിരഞ്ഞെടുപ്പിൽ അടൂരിൽ അപ്രതീക്ഷിതമായി ആന്റോ മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. എൽ.ഡി.എഫ്. സ്ഥാനാർഥി വീണാ ജോർജ് 53216 വോട്ട് നേടിയപ്പോൾ 51260 വോട്ട് നേടി എൻ.ഡി.എ.സ്ഥാനാർഥി കെ.സുരേന്ദ്രൻ രണ്ടാം സ്ഥാനത്തെത്തി. 49280 വോട്ടാണ് ആന്റോ നേടിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടം ആവർത്തിക്കുന്ന പ്രതീക്ഷയിലായിരുന്നു എൽ.ഡി.എഫ്. കഴിഞ്ഞതവണ രണ്ടാമത് എത്തിയ സ്ഥലത്ത് ഇത്തവണ ഒന്നാമതായി ഫിനിഷ് ചെയ്യാൻ സാധിക്കുമെന്നായിരുന്നു എൻ.ഡി.എയുടെ കണക്കുകൂട്ടൽ.
എന്നാൽ ഇതെല്ലാം പാടെ തെറ്റിച്ചുകൊണ്ടാണ് യു.ഡി.എഫ്. 2019-ലെ പോരായ്മ പരിഹരിച്ചത്. 2009, 2014 തിരഞ്ഞെടുപ്പുകളിൽ ആന്റോ ആന്റണിക്ക് അടൂരിൽ ലീഡ് ലഭിച്ചെങ്കിലും മറ്റിടങ്ങളെ അപേക്ഷിച്ച് ശതമാനത്തിൽ കുറവായിരുന്നു. രണ്ട് നഗരസഭകളും ഏഴ് ഗ്രാമപ്പഞ്ചായത്തുകളും ചേർന്നതാണ് അടൂർ നിയോജകമണ്ഡലം. ജില്ലയിൽ യു.ഡി.എഫിന് ഏറെ അടിത്തറയുള്ള മണ്ഡലമായിരുന്നു. എന്നാൽ 2011 മുതലാണ് സ്ഥിതി മാറിത്തുടങ്ങിയത്. സംവരണ മണ്ഡലമായതുമുതൽ കോൺഗ്രസിന്റെ തട്ടകമായിരുന്നിടം എൽ.ഡി.എഫിലേക്ക് ചാഞ്ഞു. പിന്നീട് ഇങ്ങോട്ടുള്ള രണ്ട് തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ്.തന്നെയാണ് ജയിച്ചത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























